പരിക്കേറ്റ നീരജ് ആശുപത്രിയില്‍ 
Kerala

എബിവിപി പരിപാടിയില്‍ പങ്കെടുത്തില്ല; വിദ്യാര്‍ഥിയെ വിവസ്ത്രനാക്കി ജനനേന്ദ്രിയത്തില്‍ ചവിട്ടി; നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി; എന്‍എസ്എസ് കോളജില്‍ ക്രൂരറാഗിങ്

നെയ്യാറ്റിന്‍കര സ്വദേശി നീരജ് ബിനുവാണ് സീനിയര്‍ വിദ്യാര്‍ഥികളായ എബിവിപി പ്രവര്‍ത്തകരുടെ റാഗിങ്ങിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ധനുവച്ചപുരം എന്‍എസ്എസ് കോളജില്‍ വിദ്യാര്‍ഥിയെ വിവസ്ത്രനാക്കി മര്‍ദിച്ചതായി പരാതി. മര്‍ദനവിവരം പുറത്തറിയിച്ചാല്‍ പീഡനക്കേസില്‍ കുടുക്കുമെന്ന് എബിവിപി പ്രവര്‍ത്തകര്‍  ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. നെയ്യാറ്റിന്‍കര സ്വദേശി നീരജ് ബിനുവാണ് സീനിയര്‍ വിദ്യാര്‍ഥികളായ എബിവിപി പ്രവര്‍ത്തകരുടെ റാഗിങ്ങിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. 

ഒന്നാം വര്‍ഷ എക്കോണമിക്‌സ് ഡിഗ്രി വിദ്യാര്‍ഥിയാണ് നീരജ്. ബുധനാഴ്ച ക്ലാസില്‍ വരാത്തതിനാല്‍ പിറ്റേദിവസം സീനിയര്‍ വിദ്യാര്‍ഥിയായ ആരോമലിനെ കണ്ടശേഷം ക്ലാസില്‍ കയറിയാല്‍ മതിയെന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ വാട്‌സാപ്പിലൂടെ അറിയിച്ചു. എന്നാല്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ പറഞ്ഞതനുസരിച്ചില്ലെന്ന് പറഞ്ഞാണ് നീരജിനെ നാലംഗസഘം കൂട്ടം ചേര്‍ന്നുമര്‍ദിച്ചത്.

ബലമായി ഗ്രൗണ്ടിലേക്ക് പിടിച്ചുവലിച്ചുകൊണ്ടുപോയ ശേഷം ക്രുരമായി മര്‍ദിക്കുകയായിരുന്നെന്ന് നീരജ് പറഞ്ഞു. എബിവിപിയുടെ പരിപാടിയില്‍ പങ്കെടുക്കാത്തിനെ തുടര്‍ന്ന് തന്നെ മര്‍ദ്ദിക്കുകയായിരുന്നു. അവര്‍ തന്റെ ഫോണും ബാഗുംപിടിച്ച് വാങ്ങി. വിവസ്ത്രനക്കി ജനനേന്ദ്രിയത്തില്‍ പല തവണ ചവിട്ടുകയും മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. മര്‍ദനമേറ്റ് അവശനായ വിദ്യാര്‍ഥിയെ സുഹൃത്തുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. പരാതിയില്‍ കേസ് എടുത്ത പാറശാല പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

'എല്‍എഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ശരിയായില്ല, ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധം സൃഷ്ടിച്ചു: പി രാജീവ്

​40ാം വയസിൽ ലോകകപ്പ് അരങ്ങേറ്റം! അവിശ്വസനീയ സേവുകൾ, ആ അതികായന് മുന്നിൽ സ്പെയിൻ 'സുല്ലിട്ടു'; ആരാണ് വോസിന്യ?

ഒറ്റരാത്രികൊണ്ട് കുളംകോരിയ ചരിത്രം; തൃശ്ശൂരിന്റെ ഹൃദയമിടിപ്പായി പുരാണങ്ങളും ഐതിഹ്യങ്ങളും കെട്ടുപിണയുന്ന വടക്കേച്ചിറ

'സീറോ ടിക്കറ്റ്' കളയല്ലേ! നിങ്ങളെ കാത്തിരിക്കുന്നുണ്ട് ആ സമ്മാനം

SCROLL FOR NEXT