ഫയല്‍ ചിത്രം 
Kerala

തൃശൂരിൽ നഴ്സുമാർ ഇന്ന് സമ്പൂർണ പണിമുടക്കിനില്ല, സൂചനാ പണിമുടക്ക് തുടരും

അത്യാഹിത വിഭാഗത്തിലും അവശ്യ സേവനങ്ങൾക്കും നഴ്സുമാർ ജോലിക്ക് കയറും

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ:  തൃശൂർ ജില്ലയിൽ നഴ്സുമാർ പ്രഖ്യാപിച്ച സമ്പൂർണ പണിമുടക്ക് പിൻവലിച്ചു. അത്യാഹിത വിഭാഗത്തിലും അവശ്യ സേവനങ്ങൾക്കും നഴ്സുമാർ ജോലിക്ക് കയറും. പ്രശ്നം പരിഹരിക്കാൻ ജില്ലാ കലക്ടർ ചർച്ച വിളിച്ചതോടെയാണ് സമ്പൂർണ പണിമുടക്കിൽ നിന്ന് പിന്മാറിയത്. അതേ സമയം സൂചനാ പണിമുടക്ക് തുടരും. 

ഏഴുമാസം ഗർഭിണിയായ യുവതിയടക്കം ആറു നഴ്സുമാരെ സ്വകാര്യ ആശുപത്രി എംഡി, ലേബർ ഓഫീസിൽ കയ്യേറ്റം ചെയ്തതിനെ തുടർന്നാണ് നഴ്സുമാർ തൃശൂർ ജില്ലയിൽ ശനിയാഴ്ച പണിമുടക്ക് പ്രഖ്യാപിച്ചത്.  കൈപ്പറമ്പ് നൈൽ ആശുപത്രി എംഡി ഡോ.വി.ആർ.അലോകിനെതിരെയായിരുന്നു പരാതി. 

ഇന്നലെയാണ് ഡോ. അലോകിനെതിരായ പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. ആശുപത്രിയില്‍ ഏഴ് വര്‍ഷമായി ജോലി ചെയ്യുന്ന നഴ്‌സിനും 10,000 രൂപയില്‍ താഴെയാണ് ശമ്പളം ലഭിച്ചിരുന്നത്. ഇതിനെതിരെ കഴിഞ്ഞ ദിവസം നഴ്‌സുമാര്‍ സമരം നടത്തിയിരുന്നു. സമരത്തിനിറങ്ങിയ ഏഴ് പേരെ ആശുപത്രി അധികൃതര്‍ പിരിച്ചുവിട്ടു. ഇതുമായി ബന്ധപ്പെട്ടാണ് ലേബര്‍ ഓഫീസില്‍ ചര്‍ച്ച നടന്നത്. ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ച ചര്‍ച്ച കൈയ്യാങ്കളിയിലേക്ക് എത്തി. ചര്‍ച്ച വിട്ട് പുറത്തിറങ്ങാന്‍ ഡോ. അലോക് തീരുമാനിച്ചതോടെ നഴ്‌സുമാര്‍ പ്രതിരോധിച്ചു. തുടര്‍ന്നാണ് കൈയ്യാങ്കളിയുണ്ടായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍