രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളെ കാണുന്നു സ്ക്രീൻഷോട്ട്
Kerala

രാഹുൽ മാങ്കൂട്ടത്തിലിന്റെ അ​തി​ജീ​വ​ന യാത്രക്കിടെ സംഘർഷം, യൂ​ത്ത് കോ​ൺ​ഗ്ര​സ് - സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി

യാ​ത്ര മ​ല​പ്പ​ട്ട​ത്തു എ​ത്തി​യ​പ്പോ​ഴും തു​ട​ർ​ന്ന് ചേ​ർ​ന്ന പൊതുസ​മ്മേ​ള​നിടെയും സംഘർഷമുണ്ടായി

സമകാലിക മലയാളം ഡെസ്ക്

ക​ണ്ണൂ​ർ: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ ന​യി​ക്കു​ന്ന ജ​നാ​ധി​പ​ത്യ അ​തി​ജീ​വ​ന യാ​ത്ര​യ്ക്കി​ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് - സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി. പാർട്ടി ​ഗ്രാമമായ മലപ്പട്ടത്ത് വെച്ച് സിപിഎം പ്രവർത്തകർ കുപ്പിയും വടിയുമെറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് ആരോപണം.

അ​ടു​വാ​പ്പു​റ​ത്തു​ നി​ന്ന് ആ​രം​ഭി​ച്ച യാ​ത്ര മ​ല​പ്പ​ട്ട​ത്തു എ​ത്തി​യ​പ്പോ​ഴും തു​ട​ർ​ന്ന് ചേ​ർ​ന്ന പൊതുസ​മ്മേ​ള​നിടെയും സംഘർഷമുണ്ടായി. കഴിഞ്ഞ ദിവസം അടുവാപ്പുറത്ത് ​ഗാന്ധി സ്തൂപം തകർത്തതുമായി ബന്ധപ്പെട്ട് സംഘഷർ നടന്നിരുന്നു. പിന്നാലെ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് സ​നീ​ഷി​ന്‍റെ വീ​ട് ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യും ചെ​യ്തിരുന്നു. ഇതിനെ തുടർന്നാണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ൽ​ന​ട യാ​ത്ര സംഘടിപ്പിച്ചത്.

യാ​ത്ര മ​ല​പ്പ​ട്ടം ടൗ​ണി​ൽ എ​ത്തി​യ​പ്പോ​ൾ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ആ​ക്രമിച്ചുവെന്ന് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ ആ​രോ​പി​ച്ചു. സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സ്ഥ​ല​ത്ത് വ​ൻ പൊലീ​സ് സം​ഘം നി​ല​യു​റ​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​രു വി​ഭാ​ഗ​വും ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു. കുപ്പിയും വടിയും കല്ലു മെറിഞ്ഞ് ഇരുവിഭാഗവും നേരിട്ട് ഏറ്റുമുട്ടി. കെ സുധാകരൻ എംപി പ്രസംഗിക്കാനിരുന്ന വേദിക്ക് നേരെയും അതിക്രമമുണ്ടായതായി പരാതിയുണ്ട്. അതിശക്തമായ പൊലീസ് സന്നാഹത്തോടെയാണ് പ്രതിഷേധ പൊതുസമ്മേളനം നടന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT