തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കുണ്ടാക്കാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ധാരണ. പ്രാദേശിക തലത്തിലാണ് നീക്കുപോക്ക്. പ്രധാനഘടക കക്ഷിയായ മുസ്ലിം ലീഗിന്റെ പ്രതിധേഷം അയഞ്ഞ സാചഹര്യത്തിലാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്.
കെ മുരളീധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്ക് ഉണ്ടാക്കണമെന്ന് നിലപാടെടുത്തു. യുഡിഎഫുമായി സഹകരികക്കാന്‍ താത്പര്യമുള്ള കക്ഷികളുമായി പ്രാദേശിക തലത്തില്‍ നീക്കുപോക്കുണ്ടാക്കാന്‍ ധാരണയായി. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിനെ സഹായിച്ചു എന്ന് ചൂണ്ടിക്കാണിച്ചാണ് നീക്കുപോക്കിന് ധാരണയായിരിക്കുന്നത്.
മുന്നണിയില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ച പി സി തോമസിന്റെ കേരള കോണ്‍ഗ്രസിനെ നേരിട്ട് ഘടകക്ഷിയാക്കില്ല. പകരം, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി ലയിച്ചാല്‍ മുന്നണിയില്‍ എടുക്കാനും യോഗത്തില്‍ ധാരണയായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates