ന്യൂഡല്ഹി: ബിജെപിയുടെ ശക്തികേന്ദ്രമായ ഉത്തര്പ്രദേശില് രണ്ടു ദിവസം മാത്രം ചെലവഴിക്കുന്ന, രാഹുല് ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കേരളത്തില് 19 ദിവസം നീളുന്നത് ലോക്സഭാ സീറ്റുകള് നിലനിര്ത്താന് മാത്രം ലക്ഷ്യമിട്ടാണെന്നു വിമര്ശനം. 2024ല് കേരളത്തിലെ 19 സീറ്റുകള് നിലനിര്ത്തുകയാണ് കോണ്ഗ്രസിന്റെ ലക്ഷ്യമെന്ന് സിപിഎം നേതാക്കളെ ഉദ്ധരിച്ചുള്ള ന്യൂ ഇന്ത്യന് എക്സ്പ്രസ് റിപ്പോര്ട്ടില് പറയുന്നു.
''ദക്ഷിണേന്ത്യയില് നില മെച്ചപ്പെടുത്താനാണ് കോണ്ഗ്രസിന്റെ ശ്രമം. ബിജെപിയെ നേരിടലോ അതിന്റെ ജനവിരുദ്ധ നയങ്ങളോ ഒന്നും രാഹുലിന്റെ ജാഥയുടെ ലക്ഷ്യമല്ല. യഥാര്ഥ പരീക്ഷണം ഉത്തരേന്ത്യയിലാണ്, കോണ്ഗ്രസ് അവിടെ നിന്ന് ഒളിച്ചോടുകയാണ്''- സിപിഎം നേതാക്കള് പറയുന്നു.
ഉത്തര്പ്രദേശില് രണ്ടു ദിവസം മാത്രാണ് രാഹുലിന്റെ യാത്ര. ഈ വര്ഷം തെരഞ്ഞെടുപ്പു നടക്കുന്ന ഗുജറാത്തിലും ഹിമാചല് പ്രദേശിലും യാത്ര പ്രവേശിക്കുന്നു പോലുമില്ല.
അതേസമയം ഭാരത് ജോഡോ യാത്ര തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിയല്ലെന്നാണ് കോണ്ഗ്രസിന്റെ മറുപടി. ഗുജറാത്തിലും ഹിമാചലിലും യാത്ര നടത്താന് ഇത് തെരഞ്ഞെടുപ്പു പ്രചാരണമല്ലെന്ന് മുതിര്ന്ന നേതാവ് വീരപ്പ മൊയ്ലി പറഞ്ഞു. മതം, ജാതി, വര്ഗം ഇതിനൊക്കെ ഉപരിയായി ജനങ്ങളെ ഒന്നിപ്പിക്കാനാണ് യാത്ര ലക്ഷ്യമിടുന്നത്. അതു ബിജെപിയുടെ വിഭജന നയങ്ങള്ക്ക് എതിരെയാണെന്ന് മൊയ്ലി പറഞ്ഞു.
19 ദിവസത്തെ പര്യടനത്തിനു ശേഷം ഈ മാസം 30ന് കേരളത്തില്നിന്ന് കര്ണാടകത്തില് പ്രവേശിക്കുന്ന യാത്ര അവിടെ 21 ദിവസം ചലവഴിക്കുന്നുണ്ട്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates