ന്യൂഡില്‍സ് കഴിച്ച് ഉറങ്ങാന്‍ കിടന്ന അഞ്ചംഗ കുടുംബം മരിച്ച നിലയില്‍, ഭക്ഷ്യ വിഷബാധയെന്ന് സംശയം

മരണം നടന്ന രാത്രി മഹേഷും ഭാര്യയും കുട്ടികളും ന്യൂഡില്‍സ് കഴിച്ചതായി അമ്മ പോലീസിന് മൊഴി നല്‍കി
greater noida death
greater noida death
Edited By:
Updated on: 
1 min read

ഉത്തര്‍പ്രദേശ്: ഗ്രേറ്റര്‍ നോയിഡയിലെ റാബുപുരയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. നഗ്ലാ ശ്രീ പദം ഗ്രാമത്തിലെ മഹേഷ് (37), മഹേഷിന്റെ ഭാര്യ (35), മക്കളായ മിഷ്ടി (7), ലഡ്ഡു (11), സാക്ഷത് (3) എന്നിവരാണ് മരിച്ചത്. സംഭവത്തിന് പിന്നില്‍ ഭക്ഷ്യവിഷബാധയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകളും ഫൊറന്‍സിക് പരിശോധന ഫലങ്ങളും ലഭിച്ചതിന് ശേഷം മാത്രമേ മരണത്തിന്റെ യഥാര്‍ത്ഥ കാരണം സ്ഥിരീകരിക്കാന്‍ കഴിയൂ എന്ന് അന്വേഷണോദ്യോഗസ്ഥന്‍ അറിയിച്ചു.

greater noida death
'വണ്‍, ടൂ, ത്രീ'യല്ല, നിതീഷ് കുമാറിന് വേണ്ടി ഒന്‍പത് കൊലപാതകങ്ങള്‍ നടത്തിയെന്ന് എംഎല്‍എ; വിവാദം

കഴിഞ്ഞ ദിവസം രാത്രി ഇവര്‍ ന്യൂഡില്‍സ് കഴിച്ചതായി മഹേഷിന്റെ അമ്മ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ന്യൂഡില്‍സില്‍ നിന്ന് വിഷബാധയേറ്റാണോ മരണം എന്ന് പരിശോധിച്ച് വരികയാണ്. ഫോറന്‍സിക് ഉദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷാ സംഘവും സ്ഥലത്തെത്തി സാമ്പിളുകള്‍ ശേഖരിക്കുകയും പരിശോധന നടത്തുകയും ചെയ്തു. പ്രാഥമികമായി ഭക്ഷണത്തില്‍ നിന്നുള്ള വിഷബാധയാണെന്നാണ് കരുതുന്നതെങ്കിലും മരണത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

greater noida death
'ഞങ്ങളെന്താ രണ്ടാംകിടയോ?'; കോണ്‍ഗ്രസ് നേഹ ബോറയെ ഉയര്‍ത്തിക്കാട്ടുന്നതില്‍ എന്‍എസ് യുവിന് അതൃപ്തി, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്‍റെ പേരു മാറ്റി

മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ ഒരു കുടുംബത്തിലെ 5 അംഗങ്ങള്‍ ഇത്തരം സാഹചര്യങ്ങളില്‍ അകാലത്തില്‍ മരണമടഞ്ഞത് അത്യന്തം വേദനാജനകവും ഹൃദയഭേദകവുമാണെന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച ജേവര്‍ എംഎല്‍എ ധീരേന്ദ്ര സിങ് പറഞ്ഞു. സംഭവത്തിന്റെ എല്ലാ വശങ്ങളും നിഷ്പക്ഷമായി അന്വേഷിക്കുമെന്നും ദാരുണമായ സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് എത്രയും പെട്ടെന്ന് വ്യക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Summary

5 deaths in a family, including toddlers in Greater Noida

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com