

പട്ന: നിതീഷ് കുമാറിന്റെ രാഷ്ട്രീയ നേട്ടങ്ങള്ക്കായി താന് ഒന്പത് കൊലപാതകങ്ങള് നടത്തിയെന്ന ജെഡിയു എംഎല്എ അനന്ത് സിങ്ങിന്റെ വെളിപ്പെടുത്തല് വിവാദത്തില്. പാര്ട്ടിക്കുവേണ്ടി തന്നോളം ത്യാഗങ്ങള് സഹിച്ച നേതാക്കളില്ലെന്നും അനന്ത് സിങ് അവകാശപ്പെട്ടു.
നിതീഷ് കുമാര് ഒന്നുമല്ലാതിരുന്ന കാലത്താണ് അദ്ദഹത്തിന്റെയൊപ്പം ചേര്ന്നത്. പാര്ട്ടിക്ക് എന്തുനടപടിയും തനിക്കെതിരെ സ്വീകരിക്കാമെന്നും അനന്ത് സിങ് വെല്ലുവിളിച്ചു. കുറച്ചുകാലമായി ജെഡിയു നേതൃത്വവുമായി ഇടഞ്ഞുനില്ക്കുകയാണ് അനന്ത് സിങ്. ലെജിസ്ലേറ്റിവ് കൗണിസിലിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില് ജെഡിയു സ്ഥാനാര്ഥി നീരജ് കുമാറിനെ എതിര്ത്ത് ജന് സുരാജ് പാര്ട്ടി സ്ഥാനാര്ഥി അനൂജ് സിങിന് വേണ്ടി പ്രചാരണം നടത്തുകയാണ് അനന്ത്സിങ്.
അനന്ത്സിങ്ങിന്റെ വെളിപ്പെടുത്തില് അതീവ ഗുരുതരമാണെന്ന് ആര്ജെഡി വക്താവ് ഇജാസ് അഹമ്മദ് പ്രതികരിച്ചു. വെളിപ്പെടുത്തലില് അത്ഭുതമില്ലെന്നു കോണ്ഗ്രസ് വക്താവ് അസിത്നാഥ് തിവാരി പ്രതികരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates