പിണറായി സര്‍ക്കാരിനെ പ്രശംസിച്ച് എന്‍എസ്എസ് 
Kerala

EXCLUSIVE | കോണ്‍ഗ്രസിന് ന്യൂനപക്ഷ വോട്ടുകള്‍ മാത്രം മതി; പിണറായി സര്‍ക്കാരിനെ പ്രശംസിച്ച് എന്‍എസ്എസ്

ശബരിമല ആചാരങ്ങള്‍ സംരക്ഷിക്കുന്നതില്‍ ബിജെപി സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തെ വിമര്‍ശിച്ച എന്‍എസ്എസ് ജനറല്‍ സെക്രട്ടറി, പിണറായി സര്‍ക്കാരിന്റെ നടപടികളെ പ്രശംസിക്കുകയും ചെയ്തു.

കെഎസ് ശ്രീജിത്ത്

തിരുവനന്തപുരം: ശബരിമല വികസനം ലക്ഷ്യമിട്ട് ദേവസ്വം ബോര്‍ഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമത്തില്‍ നിന്നും വിട്ടുനിന്ന കോണ്‍ഗ്രസ് നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി എന്‍എസ്എസ്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് സുകുമാരന്‍ നായര്‍ നിലപാട് വ്യക്തമാക്കിയത്. ശബരിമല ആചാരങ്ങള്‍ സംരക്ഷിക്കുന്നതില്‍ ബിജെപി സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തെ വിമര്‍ശിച്ച എന്‍എസ്എസ് ജനറല്‍ സെക്രട്ടറി, പിണറായി സര്‍ക്കാരിന്റെ നടപടികളെ പ്രശംസിക്കുകയും ചെയ്തു.

ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുകയെന്നതാണ് എന്‍എസ്എസിന്റെ ലക്ഷ്യമെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞു. യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി വന്നപ്പോള്‍ നാമജപഘോഷയാത്രയുമായി ആദ്യം പ്രതിഷേധം നടത്തിയത് എന്‍എസ്എസ് ആണ്. കോണ്‍ഗ്രസും ബിജെപിയും തുടക്കത്തില്‍ അതില്‍ പങ്കുചേര്‍ന്നില്ല. വിശ്വാസികള്‍ കൂട്ടമായി എത്തിയതോടെ അവര്‍ അതിന്റെ ഭാഗമാകുകയായിരുന്നു.

സുപ്രീം കോടതി വിധി ആചാരങ്ങള്‍ക്ക് എതിരാണെങ്കിലും എല്‍ഡിഎഫ് സര്‍ക്കാര്‍ യുവതി പ്രവേശനത്തില്‍ നിര്‍ബന്ധം പിടിച്ചില്ല. അവര്‍ക്ക് വേണമെങ്കില്‍ അത് ചെയ്യാമായിരുന്നു. ആചാരം സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇക്കാര്യത്തില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരും കോണ്‍ഗ്രസും ഒന്നും ചെയ്തില്ല.

ശബരിമലയിലെ പ്രശ്‌നം പരിഹരിക്കുമെന്നും, ആചാരങ്ങള്‍ സംരക്ഷിക്കുമെന്നും ആചാരം ലംഘിക്കുന്ന ഒന്നും ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ എന്‍എസ്എസിന് ഉറപ്പ് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ അറിവോടെ ദേവസ്വം മന്ത്രി വി എന്‍ വാസവനാണ് ഈ ഉറപ്പ് നല്‍കിയത്. അതുകൊണ്ടാണ് ആഗോള അയ്യപ്പസംഗമത്തെ പിന്തുണച്ചതെന്നും സര്‍ക്കാര്‍ അവരുടെ നിലപാട് തിരുത്തുമ്പോള്‍ എന്‍എസ്എസ് സഹകരിക്കേണ്ടതുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

അയ്യപ്പ സംഗമം സര്‍ക്കാരിന്റെ പശ്ചാത്തപമായി കാണുന്നില്ല, തെറ്റുതിരുത്തുക മാത്രമാണ് ഉണ്ടായതെന്നും സര്‍ക്കാരിന് ഈ പ്രശ്‌നം പരിഹരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ വോട്ട്ബാങ്ക് ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസും ബിജെപിയും പരിപാടി ബഹിഷ്‌കരിച്ചത്. കോണ്‍ഗ്രസിന് ഹിന്ദു വോട്ടുകള്‍ വേണ്ടെന്ന് തോന്നുന്നു. ഒരുപക്ഷേ അവര്‍ക്ക് ന്യൂനപക്ഷ വോട്ടുകള്‍ മാത്രം മതിയാകുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദിലീപിനെ തിരിച്ചെടുക്കാന്‍ ചലച്ചിത്ര സംഘടനകള്‍; അടിയന്തര യോഗം ചേര്‍ന്ന് 'അമ്മ'

ദിലീപിനെ ശിക്ഷിക്കണമെന്ന് നമുക്ക് പറയാന്‍ പറ്റില്ല; കോടതി തീരുമാനം തെളിവുകളുടെ അടിസ്ഥാനത്തില്‍; വിഡി സതീശന്‍

ദിലീപിനെ കുടുക്കിയതാണെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു; കുടുംബം അനുഭവിച്ച ട്രോമ ചിന്തിക്കാനാകില്ല: സുരേഷ് കുമാര്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു| Bhagyathara BT 32 lottery result

'സത്യത്തിന്റെ വിധി'; രാമന്‍പിള്ളയുടെ വീട്ടിലെത്തി കാല്‍തൊട്ട് വന്ദിച്ച് ദിലീപ്

SCROLL FOR NEXT