Congress 
Kerala

“പോറ്റിയേ കേറ്റിയേ“ പാരഡി ഗാനത്തിനെതിരെ കോൺ​ഗ്രസ് ; മുഖ്യമന്ത്രിക്ക് പരാതി

പോറ്റിയെയും കോൺഗ്രസിനെയും ബന്ധിപ്പിച്ച് ഇടതു പ്രൊഫൈലുകളിൽ പ്രചരിക്കുന്ന പാരഡി ഗാനത്തിനെതിരേയാണ് പരാതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: “പോറ്റിയേ കേറ്റിയേ“ പാരഡി ഗാനത്തിനെതിരെ വീണ്ടും പരാതി. കോൺ​ഗ്രസാണ് പരാതിയുമായി രം​ഗത്തെത്തിയിരിക്കുന്നത്. പോറ്റിയെയും കോൺഗ്രസിനെയും ബന്ധിപ്പിച്ച് ഇടതുപക്ഷ പ്രൊഫൈലുകളിൽ പ്രചരിക്കുന്ന പാരഡി ഗാനത്തിനെതിരേയാണ് പരാതി. കോൺഗ്രസ് നേതാവായ ജെ എസ് അഖിൽ മുഖ്യമന്ത്രിക്കാണ് പരാതി നൽകിയിരിക്കുന്നത്.

നിലവിൽ കേസെടുത്ത “പോറ്റിയേ കേറ്റിയേ” എന്ന ഗാനത്തിലെ വരികൾ കോൺഗ്രസിനെതിരായ പാരഡിയാക്കിയാണ് ഇടതുപക്ഷ പ്രൊഫൈലുകളിൽ പ്രചരിക്കുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരടക്കം പരാമർശിക്കുന്നുണ്ട്. ഇടത് പ്രൊഫൈലുകളിൽ വൻ പ്രചാരണം നടക്കുന്ന പശ്ചാത്തലത്തിലാണ് പരാതിയുമായി കോൺഗ്രസ് രംഗത്തെത്തിയത്.

പാരഡി പ്രചരിക്കുന്ന പ്രൊഫൈലുകളുടെ ലിങ്കുകൾ ഉൾപ്പെടെ നൽകിയാണ് പരാതി കൊടുത്തിരിക്കുന്നത്. നേരത്തെ പ്രചരിച്ച പാട്ടിൽ കേസെടുത്ത നിലയ്ക്ക് പുതുതായി പ്രചരിപ്പിക്കുന്ന പാട്ടുകൾക്കെതിരെയും കേസെടുക്കണമെന്ന് അഖിൽ പരാതിയിൽ ആവശ്യപ്പെടുന്നു. ആദ്യ കേസിൽ ആവിഷ്കാര സ്വാതന്ത്ര്യം എന്ന പരിഗണന നൽകിയിട്ടില്ലെങ്കിൽ ഈ പരാതിയിലും അതേ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Another complaint against the parody song "Pottiye Kettiye". The Congress has come forward with the complaint.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഐ പ്രതാപചന്ദ്രനെതിരെ കൂടുതല്‍ പരാതികള്‍, മോശം അനുഭവം ഉണ്ടായെന്ന് നിയമവിദ്യാര്‍ത്ഥിനി, അകാരണമായി മര്‍ദ്ദിച്ചെന്ന് യുവാവ്

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇങ്ങനെ ഉണ്ടാക്കി നോക്കൂ, ഒരു വർഷം വരെ കേടാകില്ല

പുഴുങ്ങിയ മുട്ടയുടെ തോട് ഒട്ടിപ്പിടിക്കാറുണ്ടോ? ഈ ട്രിക്കുകള്‍ പരീക്ഷിച്ചു നോക്കൂ

ജെന്‍സീ നേതാവിന്റെ മരണം: ബംഗ്ലദേശില്‍ വീണ്ടും പ്രക്ഷോഭം, മാധ്യമ ഓഫിസുകള്‍ക്കു തീയിട്ടു

KERALA PSC: വനിതാ കോൺസ്റ്റബിൾ, അസിസ്റ്റന്റ് എൻജിനീയര്‍ ഒഴിവിലേക്ക് അപേക്ഷിക്കാം

SCROLL FOR NEXT