Kishore Babu 
Kerala

കെ സുധാകരന്റെ വിശ്വസ്തന്‍ കോണ്‍ഗ്രസ് വിട്ടു; ബിജെപിയിലേക്ക്

കോൺഗ്രസ് പാർട്ടി വിടുന്നത് കെ സി വേണു​ഗോപാൽ കാരണമാണെന്ന് കിഷോർ ബാബു വെളിപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വിശ്വസ്തനായ കോണ്‍ഗ്രസ് നേതാവ് അഡ്വ കിഷോര്‍ ബാബു ബിജെപിയിലേക്ക്. കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കുന്നതായി കിഷോര്‍ ബാബു അറിയിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് രാജിക്കത്ത് നല്‍കി. കിഷോർ ബാബു രാജീവ് ചന്ദ്രശേഖറിൽ നിന്നും ബിജെപി അം​ഗത്വം സ്വീകരിക്കും.

കോണ്‍ഗ്രസിന്റെ എല്ലാ ചുമതലകളില്‍ നിന്നും രാജിവെക്കുന്നുവെന്ന് കിഷോര്‍ ബാബു അറിയിച്ചു. കെപിസിസി ഇന്‍ഡസ്ട്രീസ് സെല്‍ ചെയര്‍മാനായിരുന്നു അഡ്വ. കിഷോര്‍ ബാബു. കഴിഞ്ഞദിവസം വരെ കോണ്‍ഗ്രസ് പരിപാടികളില്‍ സജീവമായിരുന്ന കിഷോര്‍ ബാബു അപ്രതീക്ഷിതമായാണ് പാര്‍ട്ടി വിട്ടത്.

യൂത്ത് കോണ്‍ഗ്രസ്- കെഎസ്യു ആലപ്പുഴ ജില്ലാ നേതൃത്വത്തില്‍ ഉണ്ടായിരുന്ന നേതാവാണ് അഡ്വ. കിഷോര്‍ ബാബു. 2022ല്‍ കെ സുധാകരനാണ് ഇന്‍ഡസ്ട്രിയല്‍ സെല്‍ ചെയര്‍മാനായി നിയമിച്ചത്. കോൺഗ്രസ് പാർട്ടി വിടുന്നത് കെ സി വേണു​ഗോപാൽ കാരണമാണെന്നും, കഴിഞ്ഞ ആഴ്ച നടന്ന ഇൻഡസ്ട്രിയൽ കോൺക്ലേവിൽ വെച്ച് അപമാനിക്കപ്പെട്ടതായും അഡ്വ. കിഷോർ ബാബു പറഞ്ഞു.

Congress leader Adv Kishore Babu, a trusted confidant of former KPCC president K Sudhakaran, has joined the BJP.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിയമസഭാ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്, വിമതരേയും അപരന്‍മാരേയും അനുനയിപ്പിക്കാന്‍ പാര്‍ട്ടികള്‍

വെന്തുരുകി കേരളം; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്; യെല്ലോ അലര്‍ട്ട്

ജോലി സ്ഥലത്ത് പ്രശംസ, തൊഴിലന്വേഷകര്‍ക്ക് നല്ല കാലം

Today's Rashi Phalam March 24, 2026: തീരുമാനങ്ങളിൽ ആത്മവിശ്വാസം വർധിക്കും, സന്തോഷകരമായ അന്തരീക്ഷം

'ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് വിളിച്ചു, വെളുത്ത് സുമുഖനായ പ്രേമചന്ദ്രനെ പരനാറിയെന്ന് വിളിച്ചു'; മുഖ്യമന്ത്രിക്കെതിരെ വീണ്ടും ജി സുധാകരന്‍

SCROLL FOR NEXT