മുഖ്യമന്ത്രിയുടെ പരിപാടിയിലെത്തിയ കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്ത് നീക്കുന്നു /ടെലിവിഷന്‍ ചിത്രം 
Kerala

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ ക്ഷണിക്കാതെ എത്തി; കെപിസിസി അംഗം അറസ്റ്റില്‍

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ ക്ഷണിക്കാതെ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ:  മുഖ്യമന്ത്രിയുടെ പരിപാടിയില്‍ ക്ഷണിക്കാതെ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. കെപിസിസി  അംഗം സിപി മാത്യുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കിയില്‍ മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായി ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമാണ് പരിപാടിയിലേക്ക് ക്ഷണമുണ്ടായിരുന്നുളളു.

പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ട ആളുകള്‍ക്ക് മാത്രം പ്രവേശനമുള്ളതിനാലാണ് സിപി മാത്യുവിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ഇടുക്കിയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അറിയിക്കുന്നതിനായാണ് പരിപാടിയില്‍ പങ്കെടുത്തതെന്നാണ് മാത്യുവിന്റെ വിശദീകരണം. 

മുഖ്യമന്ത്രിയുടെ കേരള പര്യടനം ഇന്നവസാനിക്കും. മറ്റ് ജില്ലകളിലെല്ലാം പര്യടനം പൂര്‍ത്തിയാക്കി ഇന്ന് ഇടുക്കിയിലാണ് പരിപാടിയുടെ സമാപനം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT