K C Venugopal 
Kerala

കോണ്‍ഗ്രസിന് അധികാരം കിട്ടിയാല്‍ മണിക്കൂറുകള്‍ക്കകം മുഖ്യമന്ത്രി, കേരളത്തെ വനിത മുഖ്യമന്ത്രിക്കായി പാകപ്പെടുത്തുകയാണ് ലക്ഷ്യം; കെ സി വേണുഗോപാല്‍

സ്ത്രീ ശാക്തീകരണം ആണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോണ്‍ഗ്രസിന് അധികാരം കിട്ടിയാല്‍ മണിക്കൂറുകള്‍ക്കം കേരളത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് കെ സി വേണുഗോപാല്‍. മുഖ്യമന്ത്രി പദവി സംബന്ധിച്ച് പാര്‍ട്ടിയ്ക്കുള്ളില്‍ തര്‍ക്കമില്ലെന്ന സൂചിപ്പിച്ചാണ് കെസി വേണുഗോപാലിന്റെ പ്രതികരണം. വാര്‍ത്താ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് കെ സി വേണുഗോപാല്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.

കേരളത്തിന് വനിതാ മുഖ്യമന്ത്രി വേണമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രതികരണവും കെ സി വേണുഗോപാല്‍ സ്വാഗതം ചെയ്തു. വനിതാ മുഖ്യമന്ത്രി എന്നതിലേക്ക് കേരളത്തെ പാകപ്പെടുത്തുകയാണ് തങ്ങളെന്നും, അതാണ് ലക്ഷ്യമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

സ്ത്രീ ശാക്തീകരണം ആണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. രാഷ്ട്രീയത്തില്‍ സ്ത്രീ സംവരണം 2029 ഓടെ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. അതിലൂടെ കൂടുതല്‍ വനിതാ നേതാക്കള്‍ ഉയര്‍ന്നവരും. ഏത് സമയത്തും വനിത മുഖ്യമന്ത്രി എന്നത് പ്രതീക്ഷിക്കാമെന്നും കെ സി വേണുഗോപാല്‍ പറയുന്നു.

Congress leader K C Venugopal reaction udf victory.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്തും സെക്‌സ് റാക്കറ്റും: മുഖ്യസൂത്രധാരന്‍ ബിലാല്‍ അറസ്റ്റില്‍

'ഡീൽ' ഉറപ്പിക്കുന്നത് സിന്ധു, പെൺകുട്ടികളെ കണ്ടെത്തുന്നത് അലീനയും മഞ്ജിമയും; മോഡലിങ് കെണിയിൽ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്

'ആയുധമെടുത്താൽ കാത്തിരിക്കുന്നത് ജയിൽ'; പെരിയ കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചതിൽ അടിയന്തര റിപ്പോർട്ട് തേടി ചെന്നിത്തല

നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിഞ്ഞു; ഏഴു വയസുകാരി മരിച്ചു

'സഞ്ജു ഡക്ക്'; ഗുജറാത്തിനെതിരെ ചെന്നൈ പതറുന്നു, വിജയ ലക്ഷ്യം 230 റൺസ്

SCROLL FOR NEXT