തങ്കമണി ദിവാകരനെ ബിജെപിയിലേക്ക് സ്വീകരിക്കുന്നു   ഫെയ്സ്ബുക്ക്
Kerala

തിരുവനന്തപുരത്ത് ഒരു കോണ്‍ഗ്രസ് നേതാവ് കൂടി പാർട്ടി വിട്ടു; തങ്കമണി ദിവാകരന്‍ ബിജെപിയില്‍

2011 ലെ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നില്‍ക്കെ ഒരു കോണ്‍ഗ്രസ് നേതാവ് കൂടി ബിജെപിയില്‍ ചേര്‍ന്നു. മഹിളാ കോണ്‍ഗ്രസ് നേതാവും എഐസിസി അംഗവുമായ തങ്കമണി ദിവാകരനാണ് ബിജെപിയില്‍ ചേര്‍ന്നത്. 2011 ലെ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗമായ തങ്കമണി ദിവാകരന്‍, സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹോദരിയാണ്. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യത്തിലാണ് തങ്കമണി ബിജെപിയില്‍ ചേര്‍ന്നത്.

27 വയസ്സ് മുതല്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകയാണ്. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണനയാണ് നേരിട്ടത്. സ്ത്രീകളെ ബഹുമാനിക്കാന്‍ കോണ്‍ഗ്രസ് വിമുഖത കാണിക്കുകയാണ്. പല സ്ത്രീകളും ഇന്ന് കോണ്‍ഗ്രസില്‍ അവഗണിക്കപ്പെടുന്നു. അതുകൊണ്ടാണ് പാര്‍ട്ടി വിടുന്നതെന്ന് തങ്കമണി ദിവാകരന്‍ കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമുസ്ലീങ്ങളില്ല; ജമാ അത്തെ ഇസ്ലാമിക്ക് ആദ്യമായി പ്രാതിനിധ്യം; മായിന്‍ ഹാജി ചെയര്‍മാന്‍; വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു

വഖഫ് ബോര്‍ഡിന് പുതിയ ചെയര്‍മാന്‍; നേഹ ബോറയെ വിട്ടയച്ചു; മുഖ്യമന്ത്രി ശബരിമല ദര്‍ശനത്തിന്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

സൗദി സര്‍വീസുകള്‍ 20 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; ടിക്കറ്റ് നിരക്ക് മൂന്നുലക്ഷം കടന്നു

നെഞ്ചില്‍ അണുബാധ; ബിജെപി നേതാവ് എല്‍കെ അഡ്വാനി ആശുപത്രിയില്‍

ക്ഷേത്രത്തിൽ ഭണ്ഡാരം തുറക്കാനുള്ള ശ്രമം പാളി; മൂന്ന് ചാക്ക് തേങ്ങയുമായി കടന്നത് വീടുവിട്ടിറങ്ങിയ 14-കാരൻ