Congress leader Veena S Nair 
Kerala

'മാലയും താലിയും കാണ്മാനില്ല', പരാതിയുമായി കോണ്‍ഗ്രസ് നേതാവ് വീണ എസ് നായര്‍

ഒക്ടോബര്‍ 26-ാം തീയതി രാത്രി പത്തരയ്ക്ക് ശേഷമാണ് മാലയും താലിയും കാണാതായതെന്ന് കുറിപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വര്‍ണമാലയും മാലയും താലിയും നഷ്ടപ്പെട്ടെന്ന് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായര്‍. വീണ തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അംഗം വീണ എസ് നായര്‍ വിവരം പങ്കുവച്ചത്. ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍ 26-ാം തീയതി രാത്രി പത്തരയ്ക്ക് ശേഷമാണ് മാലയും താലിയും കാണാതായതെന്ന് കുറിപ്പില്‍ പറയുന്നു.

നഷ്ടപ്പെട്ട സാധനങ്ങള്‍ ആരുടെയെങ്കിലും കൈയില്‍ കിട്ടിയിട്ടുണ്ടെങ്കില്‍ അറിയിക്കണം. വില്‍പനക്കോ പണയത്തിനോ എത്തിയതായി ശ്രദ്ധയില്‍ പെടുന്നെങ്കില്‍ പൂജപ്പുര പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം എന്ന അഭ്യര്‍ഥനയും കോണ്‍ഗ്രസ് നേതാവ് കുറിപ്പില്‍ പറയുന്നു. മാല നഷ്ടപ്പെട്ട സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി കാത്തിരിക്കുകയാണ് വീണ എസ് നായര്‍.

ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം-

'26ാം തീയതി രാത്രി പത്തരയ്ക്ക് ശേഷം എന്റെ മാലയും താലിയും കാണ്മാനില്ല. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആരുടെയെങ്കിലും കയ്യില്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അറിയിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. മാലയുടെ ചിത്രം ചുവടെ ചേര്‍ക്കുന്നു. വില്പനക്കോ പണയത്തിനോ എത്തിയതായി ശ്രദ്ധയില്‍ പെടുന്നെങ്കില്‍ പൂജപ്പുര പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Contact @തിലകന്‍ 8921285681', എന്നാണ് വീണ ഫേസ്ബുക്കില്‍ കുറിച്ചത്.

Jewelry Missing: Congress leader Veena S Nair facebook post about her lost Jewelry.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

നിരാശ തീർത്തു, റൊമാരിയോ ഷെഫേർഡിന്റെ ഹാട്രിക്ക്! ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്

ദൂരദർശനിൽ സീനിയ‍ർ കറസ്പോണ്ട​ന്റ് , ആറ്റിങ്ങൽ ഗവ ഐ ടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

ഒരുമാസത്തില്‍ ചേര്‍ന്നത് 3.21 കോടി സ്ത്രീകള്‍; ആരോഗ്യ മന്ത്രാലയത്തിന്റെ പദ്ധതിക്ക് മൂന്ന് ഗിന്നസ് റെക്കോര്‍ഡ്

SCROLL FOR NEXT