കെ സുധാകരനൊപ്പം വി ഡി സതീശൻ/ഫയൽ എക്സ്പ്രസ്
Kerala

കോണ്‍ഗ്രസിന്റെ സമരാഗ്‌നി ജനകീയ പ്രക്ഷോഭയാത്രയ്ക്ക് ഇന്ന് കാസര്‍കോട്ട് തുടക്കം

കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന സമരാഗ്‌നി ജനകീയ പ്രക്ഷോഭയാത്രയ്ക്ക് ഇന്നു കാസര്‍കോട്ടു തുടക്കമാകും

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന സമരാഗ്‌നി ജനകീയ പ്രക്ഷോഭയാത്രയ്ക്ക് ഇന്നു കാസര്‍കോട്ടു തുടക്കമാകും. വൈകീട്ട് 3ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും.

എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷി, പ്രവര്‍ത്തകസമിതി അംഗം ശശി തരൂര്‍ എംപി, രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ് എംപി തുടങ്ങിയവര്‍ പങ്കെടുക്കും. സമരാഗ്‌നിയുടെ ഭാഗമായി 14 ജില്ലകളിലായി 30 സമ്മേളനങ്ങള്‍ നടക്കും. സമരാഗ്‌നി ജാഥ 29നു തിരുവനന്തപുരത്തു സമാപിക്കും.

നാളെ രാവിലെ 10ന് നഗരസഭാ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ജനകീയ ചര്‍ച്ചാസദസ്സില്‍, ദുരിതമനുഭവിക്കുന്നവരുമായി നേതാക്കള്‍ സംവദിക്കും.ഉച്ചയ്ക്ക് 12നു കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും സംയുക്ത വാര്‍ത്താ സമ്മേളനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂർ സീറ്റ്', നിലപാട് നാളെ പറയും; കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളെ കാണും

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷ, എൽഒസി സമർപ്പിക്കൽ, ഫീസ് അടയ്ക്കേണ്ട സമയക്രമം എന്നിവ പ്രസിദ്ധീകരിച്ചു

SCROLL FOR NEXT