എ സുരേഷ്‌ 
Kerala

മലമ്പുഴയില്‍ എ സുരേഷ് യുഡിഎഫ് സ്ഥാനാര്‍ഥി?; സര്‍പ്രൈസ് നീക്കവുമായി കോണ്‍ഗ്രസ്

യുഡിഎഫ് സ്വതന്ത്രനായി സുരേഷ് മത്സരിപ്പിക്കാനാണ് നീക്കം നടത്തുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മലമ്പുഴ മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി വിഎസ് അച്യൂതാനന്ദന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആയിരുന്ന എ സുരേഷിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ സുരേഷുമായി സംസാരിച്ചതായാണ് വിവരം. യുഡിഎഫ് സ്വതന്ത്രനായി സുരേഷിനെ മത്സരിപ്പിക്കാനാണ് നീക്കം നടത്തുന്നത്.

ദീര്‍ഘകാലമായി സിപിഎമ്മുമായി അകന്നുനില്‍ക്കുകയാണ് എ സുരേഷ്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ സുരേഷുമായി ബന്ധപ്പെട്ടത്. എന്നാല്‍ മത്സരിക്കുന്ന കാര്യത്തില്‍ സുരേഷ് തീരുമാനം അറിയിച്ചിട്ടില്ല.

സിപിഎമ്മിന്റെ കുത്തക മണ്ഡലങ്ങളില്‍ ഒന്നാണ് മലമ്പുഴ. വിഎസിന്റെ ഏറെ അടുപ്പക്കാരനായ സുരേഷ് മത്സരിക്കുന്നതോടെ മലമ്പൂഴയില്‍ ശക്തമായി തിരിച്ചുവരാനാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ഇകെ നായനാരും വിഎസ് അച്യുതാനന്ദനും മത്സരിച്ച മണ്ഡലമാണ് മലമ്പുഴ. 2001 മുതല്‍ 2016വരെ നാലുതവണ വിഎസ് മലമ്പുഴ മണ്ഡലത്തില്‍ നിന്ന് വിജയം തേടി. കഴിഞ്ഞ തവണ എ പ്രഭാകരനായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. 25,000ല്‍പ്പരം വോട്ടുകള്‍ക്കായിരുന്നു ഇടതുമുന്നണിയുടെ വിജയം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala CM Selection Live: കോൺഗ്രസ് തീരുമാനിക്കട്ടെ; മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനത്തിനായി കാത്തിരിക്കാൻ ലീഗ്

പരീക്ഷ പ്രഹസനമാക്കി വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങള്‍ ഇല്ലാതാക്കരുത്; എന്‍ടിഎ പിരിച്ചു വിടണം: പിണറായി വിജയന്‍

കാലവര്‍ഷം ശനിയാഴ്ചയെത്തിയേക്കും; നാല് ദിവസം ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

'അവിടെ നിന്ന ഒരാൾ പോലും എന്നെ നോക്കിയില്ല, ആ സംഭവം എന്നെ അസ്വസ്ഥനാക്കി; അതോടെ എന്റെ അഹങ്കാരവും പോയി'

സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; റിസൾട്ട് അറിയാനുള്ള വഴികൾ ഇതാ

SCROLL FOR NEXT