Kerala

'പാലക്കാട്ടെ കോണ്‍ഗ്രസിന്റെ ജയം എസ്ഡിപിഐയുടേയും ബിജെപിയുടേയും വോട്ടുകള്‍ വാങ്ങി'

എസ്ഡിപിഐയുടേയും ജമാഅത്തെ ഇസ്ലാമിയുടേയും വോട്ടുകള്‍ കൂടാതെ ബിജെപിയുടെ മൂവായിരത്തിലേറേ വോട്ടുകള്‍ വാങ്ങുകയും ചെയ്തുവെന്ന് ഗോവിന്ദന്‍ പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പാലക്കാട് കോണ്‍ഗ്രസ്സ് ജയിച്ചത് വര്‍ഗീയ കക്ഷികളെ കൂട്ടുപിടിച്ചുകൊണ്ടെന്ന് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എസ്ഡിപിഐയുടേയും ജമാഅത്തെ ഇസ്ലാമിയുടേയും വോട്ടുകള്‍ കൂടാതെ ബിജെപിയുടെ മൂവായിരത്തിലേറേ വോട്ടുകള്‍ വാങ്ങുകയും ചെയ്തുവെന്ന് ഗോവിന്ദന്‍ പറഞ്ഞു.

മുസ്ലീംലീഗിന് ജമാഅത്തെ ഇസ്ലാമിയില്‍ നിന്നും അകലം പാലിക്കാന്‍ കഴിയുന്നില്ല. വലിയ ആപത്തിലേയ്ക്കാണ് ലീഗും കോണ്‍ഗ്രസ്സും പോയിക്കൊണ്ടിരിക്കുന്നതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

തൃശൂരില്‍ സുരേഷ് ഗോപിയെ എംപിയാക്കിയതില്‍ കോണ്‍ഗ്രസ്സിന്റെ പങ്ക് വ്യക്തമായിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ കെജരിവാളിനെ തോല്‍പ്പിച്ചതു പോലെയാണത്. സിപിഎം തൃശൂര്‍ ജില്ല സമ്മേളനത്തിന്റെ ഭാഗമായി കുന്ദംകുളത്ത് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമുസ്ലീങ്ങളില്ല; ജമാ അത്തെ ഇസ്ലാമിക്ക് ആദ്യമായി പ്രാതിനിധ്യം; മായിന്‍ ഹാജി ചെയര്‍മാന്‍; വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു

പൂജ വയ്‌ക്കേണ്ടത് എപ്പോള്‍? വീട്ടില്‍ പൂജ വയ്ക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?

'വ്യാജ സിക്ക് ലീവ്'; ജീവനക്കാര്‍ കൂട്ടത്തോടെ അവധിയില്‍, ക്ലിനിക്ക് ജീവനക്കാരി ജയിലില്‍

അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് വര്‍ധിപ്പിക്കുന്നതില്‍ അനിശ്ചിതത്വം; സ്വര്‍ണവിലയില്‍ നേരിയ വര്‍ധന

സ്വകാര്യ അധ്യാപകര്‍ക്കും ഇനി സെന്‍സസ് ഡ്യൂട്ടി; ചട്ടങ്ങളില്‍ ഭേദഗതിവരുത്തി കേന്ദ്രം