ഉമ തോമസ് ഫെയ്സ്ബുക്ക്
Kerala

'ഉമാ തോമസ് വന്‍ പരാജയം; ഇത്തവണ മത്സരിപ്പിക്കരുത്'; കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി

കഴിഞ്ഞ മൂന്ന് വര്‍ഷമായി മണ്ഡലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുന്നതിലും എംഎല്‍എ ഫണ്ട് വിനിയോഗിക്കുന്നതിലും വീഴ്ച വരുത്തിയെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തൃക്കാക്കര എംഎല്‍എ ഉമാ തോമസിനെതിരെ എഐസിസി നേതൃത്വത്തിന് പരാതി നല്‍കി ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കഴിഞ്ഞ മൂന്ന് വര്‍ഷമായി മണ്ഡലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുന്നതിലും എംഎല്‍എ ഫണ്ട് വിനിയോഗിക്കുന്നതിലും വീഴ്ച വരുത്തിയെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം.

എംഎല്‍എ എന്ന നിലയില്‍ ഉമാ തോമസ് വന്‍ പരാജയമാണെന്നും പരാതി പറഞ്ഞതായാണ് വിവരം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമാ തോമസിനെ വീണ്ടും മത്സരിപ്പിക്കരുതെന്നാണ് ഇവരുടെ ആവശ്യം. മത്സരിപ്പിച്ചാല്‍ പ്രവര്‍ത്തകരുടെ ആത്മവിശ്വാസം കെടുത്തുമെന്ന് മാത്രമല്ല, മണ്ഡലത്തിലെ വിജയം പോലും നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകുമെന്നും പരാതിയില്‍ പറയുന്നു. കേരളത്തിന്റെ ചുമതലയുള്ള ദീപാ ദാസ് മുന്‍ഷിക്കും പരാതി അയച്ചിട്ടുണ്ട്.

കത്തിന് പിന്നില്‍ ദീപ്തി മേരി വര്‍ഗീസിനെ പിന്തുണയ്ക്കുന്നവരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താല്‍പര്യം കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് നേരത്തെ സൂചിപ്പിച്ചിരുന്നു. മത്സരിക്കാന്‍ താന്‍ അനര്‍ഹയാണെന്നു കരുതുന്നില്ലെന്നും പാര്‍ട്ടിയാണ് അക്കാര്യം തീരുമാനിക്കേണ്ടതെന്നുമായിരുന്നു അവരുടെ പ്രതികരണം. തൃക്കാക്കര മണ്ഡലത്തില്‍ മുന്‍പ് തന്നെ സജീവമായി പരിഗണിച്ചിരുന്നെന്നും എന്നാല്‍ നിലവിലെ എംഎല്‍എ ഉമ തോമസിനെ മാറ്റിനിര്‍ത്തണം എന്ന ചിന്ത തനിക്കില്ലെന്നും ദീപ്തി പറഞ്ഞിരുന്നു.

Congress workers file complaint with AICC leadership against Thrikkakara Uma Thomas MLA .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബേപ്പൂര്‍ എംഎല്‍എയായി അന്‍വര്‍ ജയിച്ചുവരും'; യുഡിഎഫിലെ ആദ്യ സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി സണ്ണി ജോസഫ്

സി-ഡാക് റിക്രൂട്ട്മെന്റ് 2026: പ്രോജക്ട് എൻജിനീയർ, പ്രോജക്ട് ടെക്നീഷ്യൻ തുടങ്ങി 805 ഒഴിവുകൾ

ഐഎസ്എൽ സംപ്രേഷണത്തിനായി ഏഴ് പേർ രംഗത്ത്; അപ്രതീക്ഷിതമായി ബിഡ് നൽകി ജിയോസ്റ്റാർ, സോണിയും സീ സ്പോർട്സും പിന്മാറി

വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമം; വൃദ്ധസഹോദരിമാരില്‍ മൂന്നാമത്തെയാളും മരിച്ചു

മലയാളത്തില്‍ അഭിനയിക്കാത്തത് എന്തുകൊണ്ടെന്ന് ജയറാം; കൂടുതല്‍ പൈസ കിട്ടുന്നത് മറ്റ് ഭാഷകളിലെന്ന് കാളിദാസ്; അച്ഛനെ പൂട്ടി മകന്റെ കൗണ്ടര്‍!

SCROLL FOR NEXT