കൊച്ചി കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം പങ്കിടും 
Kerala

മുസ്ലീം ലീഗിന് വഴങ്ങി കോണ്‍ഗ്രസ്; കൊച്ചി കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം പങ്കിടും

ലീഗ് കൗണ്‍സിലര്‍ ടികെ അഷ്‌റഫ് ഡെപ്യൂട്ടി മേയറാകും. പികെ കുഞ്ഞാലിക്കുട്ടി കോണ്‍ഗ്രസ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി കോര്‍പ്പറേഷനിലെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ മുസ്ലീം ലീഗിന് വഴങ്ങി കോണ്‍ഗ്രസ്. മുസ്ലീം ലീഗിന് ഒരുവര്‍ഷം ഡെപ്യൂട്ടി മേയര്‍ഷിപ്പ് നല്‍കാന്‍ യുഡിഎഫില്‍ ധാരണയായി. ലീഗ് കൗണ്‍സിലര്‍ ടികെ അഷ്‌റഫ് ഡെപ്യൂട്ടി മേയറാകും. പികെ കുഞ്ഞാലിക്കുട്ടി കോണ്‍ഗ്രസ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

'ഡെപ്യൂട്ടി മേയര്‍ സ്ഥാനവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി ഒരു ടേം ആവശ്യപ്പെട്ടിരുന്നു. അതുമായി ബന്ധപ്പെട്ട തര്‍ക്കം അവസാനിച്ചു. മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി സംസ്ഥാന യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച ചെയ്യുകയും ഒരുവര്‍ഷം ഡെപ്യൂട്ടി മേയര്‍ സ്ഥാനം മുസ്ലീം ലീഗിന് നല്‍കാന്‍ തീരുമാനവുമാകുകയും ചെയ്തതായി' ലീഗ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കൊച്ചി കോര്‍പ്പറേഷനിലെ മേയര്‍ ഡെപ്യൂട്ടി, മേയര്‍ സ്ഥാനങ്ങള്‍ സംബന്ധിച്ച് കോണ്‍ഗ്രസ് ഏകപക്ഷീയമായി പ്രഖ്യാപനം നടത്തിയെന്നും ലീഗിനെ ഒരുഘടകകക്ഷി എന്ന നിലയില്‍ തങ്ങളെ പരിഗണിച്ചില്ലെന്നും മുസ്ലീം നേതാക്കള്‍ പറഞ്ഞിരുന്നു. മുന്നണി ബന്ധത്തില്‍ അസ്വാരസ്യം ഉണ്ടായതോടെ ഇരുപാര്‍ട്ടികളുടെ സംസ്ഥാനനേതൃത്വം യോഗം ചേര്‍ന്ന് പ്രശ്‌നപരിഹാരം ഉണ്ടാക്കുകയായിരുന്നു. കോണ്‍ഗ്രസ് ഫുള്‍ടൈം കൈവശം വയ്ക്കാന്‍ ആഗ്രഹിച്ച പദവി മുസ്ലീം ലീഗ് നേടിയെടുത്തെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി. അവസാനവര്‍ഷമായിരിക്കും ലീഗിന് ഡെപ്യൂട്ടി മേയര്‍ സ്ഥാനം ലഭിക്കുക.

Congress yields to Muslim League; Deputy Mayor post in Kochi Corporation to be shared

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കെ കരുണാകരന് ലഭിക്കാതിരുന്ന സോണിയ ഗാന്ധിയുടെ അപ്പോയിന്റ്‌മെന്റ് സ്വര്‍ണക്കൊള്ളക്കേസിലെ പ്രതികള്‍ക്ക് എങ്ങനെ ലഭിച്ചു?'

ധാക്കയില്‍ സ്‌ഫോടനം, ഒരാള്‍ കൊല്ലപ്പെട്ടു; സ്ഥിതി രൂക്ഷം

'ഭ്രാന്ത് കൊണ്ട് വെറുപ്പുണ്ടാക്കുന്നവരെ എന്താണ് പറയേണ്ടത്?' കരോള്‍ സംഘങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ പ്രതികരിച്ച് ക്ലീമിസ് ബാവ

വിജയ് ഹസാരെ ട്രോഫിയില്‍ വിജയത്തുടക്കമിട്ട് കേരളം, ത്രിപുരയെ തോല്പിച്ചത് 145 റണ്‍സിന്

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം എ ശ്രീനിവാസന്‍ അന്തരിച്ചു

SCROLL FOR NEXT