Hibi Eden on hijab issue 
Kerala

ഹിജാബ് വിഷയത്തില്‍ സമവായം; സ്‌കൂള്‍ നിയമങ്ങള്‍ അനുസരിക്കാമെന്ന് കുട്ടിയുടെ പിതാവ്, വര്‍ഗീയ ഭിന്നിപ്പിന് ആരെയും അനുവദിക്കില്ലെന്ന് ഹൈബി ഈഡന്‍

കുട്ടിയെ ഈ സ്‌കൂളില്‍ തന്നെ പഠിപ്പിക്കാനാണ് ആഗ്രഹമെന്നു കുട്ടിയുടെ പിതാവ് പറഞ്ഞതായി ഹൈബി ഈഡന്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്‌കൂളിലെ ഹിജാബ് വിഷയത്തില്‍ സമവായം. സ്‌കൂള്‍ ചട്ടങ്ങളും നിയമങ്ങളും അനുസരിക്കാമെന്ന് കുട്ടിയുടെ പിതാവ് അറിയിച്ചതിനെത്തുടര്‍ന്നാണ് വിഷയത്തില്‍ പരിഹാരമായത്. തുടര്‍ന്നും കുട്ടിയെ ഈ സ്‌കൂളില്‍ തന്നെ പഠിപ്പിക്കാനാണ് ആഗ്രഹമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞതായി ഹൈബി ഈഡന്‍ എംപി വ്യക്തമാക്കി.

ഹൈബി ഈഡന്‍ എം പിയുടെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും മധ്യസ്ഥതയില്‍ രക്ഷിതാവും സ്‌കൂള്‍ മാനേജ്മെന്റ് പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചക്ക് ശേഷമായിരുന്നു പ്രതികരണം. സ്‌കൂള്‍ നിര്‍ദേശിക്കുന്ന യൂണിഫോം ധരിക്കാന്‍ തയ്യാറാണെന്നും വര്‍ഗീയവാദികള്‍ക്ക് ഇടം ഉണ്ടാക്കിക്കൊടുക്കില്ലെന്നും കുട്ടിയുടെ പിതാവ് വ്യക്തമാക്കി. കുട്ടി നാളെ സ്‌കൂളില്‍ വരും. ബിജെപി ആര്‍ എസ് എസ് ശക്തികള്‍ ബോധപൂര്‍വം പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും വര്‍ഗീയമായ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഹൈബി ഈഡന്‍ എം പി പറഞ്ഞു. പ്രിന്‍സിപ്പല്‍ അടക്കമുള്ളവര്‍ സ്‌കൂളില്‍ ഉണ്ടായിരുന്നില്ല. അവരുടെ അഭിപ്രായം കൂടി കേട്ട ശേഷമാകും സ്‌കൂള്‍ മാനേജ്മെന്റിന്റെ ഭാഗത്തു നിന്നുള്ള വിശദീകരണം.

''ഈ സ്‌കൂളില്‍ തന്നെ വിദ്യാഭ്യാസം തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് കുട്ടിയുടെ പിതാവ് അറിയിച്ചു. നമ്മുടെ നാട്ടിലെ മതേതരത്വത്തിന്റെ ഒരു വലിയ സന്ദേശമാണ്. വ്യക്തിപരമായി എനിക്കെതിരെ നടക്കുന്നത് കുഴപ്പമില്ല. അത് ഞാന്‍ കൈകാര്യം ചെയ്‌തോളാം. എന്നാല്‍ നമ്മുടെ സമൂഹത്തെ വേര്‍തിരിക്കാന്‍ ശ്രമിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കില്ല. വ്യക്തി ആക്ഷേപവും വര്‍ഗീയ പരാമര്‍ശങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്നതില്‍ വളരെ ശക്തമായി തന്നെ നിയമനടപടികളുമായി മുന്നോട്ട് പോകും. പുറത്തു നിന്ന് കുറെ ആളുകള്‍ ഇവിടേയ്ക്ക് വന്ന് ഭീഷണിയുടെ സ്വരമുയര്‍ത്തി ഇവിടുത്തെ ജനങ്ങളെ കൈകാര്യം ചെയ്യുമെന്നൊക്കെ പറയുന്നത് കൈയില്‍ വെച്ചാല്‍ മതി. അങ്ങനെയുള്ള ഭീഷണിയൊന്നും ഇവിടെ വിലപ്പോവില്ല. അങ്ങനെ ഭീഷണിയുയര്‍ത്തുന്ന ബിജെപി-ആര്‍എസ്എസ് ശക്തികള്‍ ഏതറ്റം വരെ പോയാലും ഈ മണ്ണിന്റെ മതേതര സ്വഭാവം ഇല്ലാതാക്കാന്‍ കഴിയില്ല'', ഹൈബി ഈഡന്‍ എംപി പറഞ്ഞു.

Consensus reached on hijab issue; Child's father says school rules will be followed, Hibi Eden says no one will be allowed to cause communal division

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT