ദിലീപ്, സായ് ശങ്കർ 
Kerala

വധ ഗൂഢാലോചനാ കേസ്: സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ പിടിയില്‍

ആന്ധ്രയിലെ പുട്ടപര്‍ത്തിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാളെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതി ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാന്‍ സഹായിച്ചതിനാണ് അറസ്റ്റ്. ആന്ധ്രയിലെ പുട്ടപര്‍ത്തിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാളെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ദിലീപിന്റെയും മറ്റ് പ്രതികളുടെയും ഫോണിലെ തെളിവുകള്‍ നശിപ്പിച്ചതിനും സുപ്രധാന വിവരങ്ങള്‍ അന്വേഷണ സംഘത്തിനു മുന്നില്‍ മറച്ചു വച്ചതിനും സായ് ശങ്കറിനെ കഴിഞ്ഞ ദിവസം കേസില്‍ പ്രതി ചേര്‍ത്തിരുന്നു. വധഗൂഢാലോചനക്കേസില്‍ ദിലീപടക്കം ഏഴ് പേരാണ് പ്രതികള്‍. 

സായ് ശങ്കര്‍ കൊച്ചിയില്‍ തങ്ങി ദിലീപിന്റെയും മറ്റ് പ്രതികളുടെയും ഫോണ്‍ വിവരങ്ങള്‍ നശിപ്പിച്ചെന്നാണ്ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഭാര്യയുടെ ഐ മാക് സിസ്റ്റം ഉപയോഗിച്ചായിരുന്നു തെളിവ് നശിപ്പിക്കല്‍. ഫോണ്‍ വിവരങ്ങള്‍ നശിപ്പിച്ചിട്ടില്ലെന്നും മറ്റൊരിടത്തേക്ക് മാറ്റിയതായും സായ് ശങ്കര്‍ സമ്മതിച്ചിരുന്നു. പിന്നാലെയാണ് ഇയാളെ പ്രതിയാക്കി െ്രെകം ബ്രാഞ്ച് ആലുവ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ദൃശ്യങ്ങള്‍ ദീലിപ് കണ്ടു

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കല്‍ ഉണ്ടെന്നുള്ളതിന് തെളിവ് ലഭിച്ചതായി െ്രെകംബ്രാഞ്ച്. ദൃശ്യങ്ങള്‍ ദിലീപിന് ലഭിച്ചെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ ശരിവെക്കുന്ന തെളിവുകള്‍ ദിലീപിന്റെ സഹോദരീഭര്‍ത്താവ് സുരാജിന്റെ ഫോണില്‍ നിന്ന് ലഭിച്ചു. കൂട്ടുപ്രതികളുടെ പങ്കാളിത്തവും ഇതില്‍ നിന്ന് വ്യക്തമായിട്ടുണ്ടെന്ന് അന്വേഷണസംഘം ഹൈക്കോടതിയെ അറിയിച്ചു.

നിര്‍ണായക ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ ചോദ്യം ചെയ്യണമെന്നും, അതോടൊപ്പം ഫൊറന്‍സിക് പരിശോധനാഫലം മുഴുവന്‍ ലഭിച്ചശേഷം ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരിഭര്‍ത്താവ് സുരാജ് എന്നിവരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും െ്രെകംബ്രാഞ്ച് കോടതിയെ അറിയിച്ചു. കാവ്യ മാധവന്‍ ഇപ്പോള്‍ ചെന്നൈയിലാണ്. അടുത്ത ആഴ്ച നാട്ടിലെത്തുമെന്നാണ് അന്വേഷണസംഘത്തിന് വിവരം ലഭിച്ചത്.

ദിലീപും കൂട്ടുപ്രതികളും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മൊബൈല്‍ ഫോണുകളില്‍ നിന്നും ലഭിച്ചത് ആയിരക്കണക്കിന് രേഖകളാണ്. ഫോണിലെ സംഭാഷണങ്ങള്‍ മാത്രം 200 മണിക്കൂറിലേറെ വരും. മൊബൈല്‍ ഫോണുകളില്‍ 11161 വീഡിയോകളും 11238 ശബ്ദസന്ദേശങ്ങളും കണ്ടെത്തി. രണ്ടു ലക്ഷത്തിലധികം ചിത്രങ്ങള്‍, 1597 രേഖകള്‍ എന്നിവയും ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. പരിശോധിച്ച ആറു മൊബൈല്‍ ഫോണുകളില്‍ മൂന്നെണ്ണം ദിലീപിന്റേതാണ്.

ദിലീപിന്റെ രണ്ട് ഫോണുകളില്‍ നിന്നുമാത്രം 10879 ശബ്ദസന്ദേശങ്ങളും 65384 ചിത്രങ്ങളും 6682 വീഡിയോകളും 779 രേഖകളും ലഭിച്ചു. അഭിഭാഷകരുടെ സഹായത്തോടെ ദിലീപ് അടക്കമുള്ള പ്രതികള്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും, ചില തെളിവുകള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞതായി െ്രെകംബ്രാഞ്ച് സൂചിപ്പിച്ചു. ദിലീപിന്റെ വീടിന് സമീപം ഒന്നാം പ്രതി പള്‍സര്‍ സുനി എത്തിയതിനും തെളിവുണ്ട്. ദിലീപിന്റെ ഫോണില്‍ നിന്ന് പ്രിസൈഡിങ് ഓഫീസര്‍ ഒപ്പിട്ട, കോടതിരേഖകളുടെ ഫോട്ടോയും ലഭിച്ചിട്ടുണ്ട്.

വധഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് ബാലചന്ദ്രകുമാറിന്റെ കൈവശമുള്ള ഓഡിയോ ടേപ്പിലെ ശബ്ദശകലവും െ്രെകംബ്രാഞ്ചിന്റെ പക്കലുണ്ട്. പള്‍സര്‍ സുനിയെ ദിലീപിന്റെ വീട്ടില്‍ നിന്നും കൊണ്ടുപോയ ചുവപ്പ് സ്വിഫ്റ്റ് കാര്‍ പിടിച്ചെടുത്തിട്ടുണ്ട്. തെളിവുകള്‍ നശിപ്പിക്കാനായി ദിലീപിന്റെ ഫോണുകള്‍ മുംബൈയിലെ ലാബിലേക്ക് കൊണ്ടുപോയ അഭിഭാഷകരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപ് നശിപ്പിച്ച ഫോണ്‍ വിവരങ്ങളില്‍ ഇറാന്‍ സ്വദേശിയുമായുള്ള വാട്‌സ്ആപ്പ് സംഭാഷണങ്ങളും ഉള്ളതായി അന്വേഷണസംഘം വ്യക്തമാക്കി. ദിലീപിന്റെ ഫോണില്‍ നിന്ന് നീക്കിയ 12 വാട്‌സ്ആപ്പ് ചാറ്റുകളില്‍ ഒന്ന് ഇറാന്‍ സ്വദേശി ഗോള്‍സണിന്റെ ആണെന്നാണ് െ്രെകംബ്രാഞ്ച് കണ്ടെത്തിയത്. ഇയാള്‍ ദിലീപിന്റെ നിരവധി സിനിമകള്‍ ഇറാനില്‍ മൊഴിമാറ്റം നടത്തി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇയാളുമായുള്ള ദിലീപിന്റെ ഇടപാടും െ്രെകംബ്രാഞ്ച് അന്വേഷിച്ചു വരികയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT