‘ഞാന്‍ മരിക്കുന്നു’, ദുരൂഹത നിറച്ച് റിൻസിയുടെ ആത്മഹത്യ കുറിപ്പ്; അന്വേഷണം ഊർജിതമാക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th April 2022 07:51 AM  |  

Last Updated: 08th April 2022 07:51 AM  |   A+A-   |  

ranni_mother_and_daughter_death

മരിച്ച റിൻസിയും അൽഹാനയും

 

പത്തനംതിട്ട; കഴിഞ്ഞ ദിവസമാണ് റാന്നിയിൽ അമ്മയേയും മകളേയും വീടിനുള്ളിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ഇപ്പോൾ സംഭവസ്ഥലത്തു നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിരിക്കുകയാണ്. ‘ഞാന്‍ മരിക്കുന്നു’ എന്നു മാത്രമാണ് റിൻസി കുറിച്ചത്. ഇതോടെ ആത്മഹത്യയാണെന്ന നി​ഗമനത്തിൽ എത്തിയിരിക്കുകയാണ് പൊലീസ്. എന്നാൽ മരണ കാരണം വ്യക്തമാക്കാത്തത് ദുരൂഹത അവശേഷിപ്പിക്കുകയാണ്. 

ഐത്തല മീൻമുട്ടി സ്വദേശി റിൻസിയെയും മകൾ ഒന്നര വയസ്സുകാരി അൽഹാനയെയുമാണ് തിങ്കളാഴ്ച രാത്രി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. റിൻസിയും അൽഹാനയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭർത്താവ് വിദേശത്താണ്. മരണത്തിൽ അന്വേഷണം ഊർജിതമാക്കുകയാണ് പൊലീസ്. റിന്‍സിയുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു.

 ഇരുവരെയും വീടിനു പുറത്ത് കാണാത്തതിനെ തുടര്‍ന്ന് സമീപത്തുള്ള ബന്ധുക്കള്‍ വീടിന്റെ കതക് പൊളിച്ച് അകത്തു കടന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്ത ശേഷം മൃതദേഹങ്ങള്‍ സംസ്കരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം... അമ്മാവനെ കരിങ്കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ചു കൊലപ്പെടുത്തി, മൃതദേഹം പാലയുടെ ഇലകൊണ്ട് മൂടി വഴിയിൽ; അറസ്റ്റ്​

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ