അമ്മാവനെ കരിങ്കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ചു കൊലപ്പെടുത്തി, മൃതദേഹം പാലയുടെ ഇലകൊണ്ട് മൂടി വഴിയിൽ; അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th April 2022 07:28 AM  |  

Last Updated: 08th April 2022 07:28 AM  |   A+A-   |  

murder case

പ്രതീകാത്മക ചിത്രം

 

കൊല്ലം; അമ്മാവനെ കരിങ്കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ചു കൊലപ്പെടുത്തിയ അനന്തരവൻ പിടിയിൽ. കൊല്ലം ചിതറയിലാണ് സംഭവമുണ്ടായത്. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മടത്തറ അരിപ്പ ഇടപ്പണയിൽ ചരുവിളവീട്ടിൽ കൊച്ചുമണിയാണ് കൊല്ലപ്പെട്ടത്. അനന്തരവൻ രതീഷിനെ നാട്ടുകാർ പിടികൂടി പൊലീസിലേല്‍പ്പിച്ചു.

കഴിഞ്ഞദിവസം വൈകിട്ട് അഞ്ചു മണിയോടെ മണി രതീഷിനൊപ്പം വീടിന് സമീപത്തിരുന്ന് മദ്യപിച്ചു. ഇതിനിടെ ഇരുവരും തമ്മിൽ തർക്കമായി. തർക്കത്തിനിടയിൽ രതീഷ് കരിങ്കല്ലു കൊണ്ട് കൊച്ചു മണിയുടെ തലയിൽ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം ഒളിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ നാട്ടുകാർ പിടികൂടുന്നത്. 

കൊലപാതകത്തിന് ശേഷം രതീഷ് അമ്മാവന്‍റെ മൃതദേഹം പാലയുടെ ഇലയും തൊണ്ടും കൊണ്ട് മൂടി വീടിനോട്‌ ചേർന്നുള്ള വഴിയരികിൽ മൂടിയിട്ടു. എന്നാല്‍ രാത്രി പത്തുമണിയോടെ ബന്ധുക്കൾ മ്യതശരീരം കണ്ടെതിനെ തുടർന്ന് ചിതറ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. രാത്രി എത്തിയ പൊലീസ് സംഘം വീടിന് സമീപത്തു നിന്നു തന്നെ രതീഷിനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ രതീഷിനെ  റിമാൻഡ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കാം... പാലക്കാട് യുവാവിനെ തല്ലിക്കൊന്നു; മൂന്നു പേര്‍ കസ്റ്റഡിയില്‍​

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ