പാലക്കാട് യുവാവിനെ തല്ലിക്കൊന്നു; മൂന്നു പേര്‍ കസ്റ്റഡിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th April 2022 06:29 AM  |  

Last Updated: 08th April 2022 08:38 AM  |   A+A-   |  

rafeeq

 

പാലക്കാട്: പാലക്കാട് ഒലവക്കോട് ഒരുസംഘം യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. മലമ്പുഴ കടുക്കാംകുന്ന് സ്വദേശി റഫീഖ് (27) ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. 

ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ആക്രമിച്ചതായി കരുതുന്ന ആലത്തൂര്‍, പല്ലശ്ശന, കൊല്ലംകോട് സ്വദേശികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ക്ഷേത്രോത്സവം കഴിഞ്ഞ് മടങ്ങിയവരാണ് ബാറിന് സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് റഫീഖിനെ പിടികൂടി മര്‍ദ്ദിച്ചത്. വിവരമറിഞ്ഞെത്തിയ പൊലീസ് റഫീഖിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഈ വാര്‍ത്ത കൂടി വായിക്കാം

തിരുവനന്തപുരത്ത് യുവാവിന് നേരെ ബോംബേറ്; വലതുകാല്‍ ചിന്നിച്ചിതറി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ