തിരുവനന്തപുരത്ത് യുവാവിന് നേരെ ബോംബേറ്; വലതുകാല്‍ ചിന്നിച്ചിതറി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th April 2022 08:31 PM  |  

Last Updated: 07th April 2022 08:36 PM  |   A+A-   |  

goonda attack in thiruvananthapuram

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. കഴക്കൂട്ടം മേനംകുളത്ത് ബോംബേറില്‍ യുവാവിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. ബോംബ് സ്‌ഫോടനത്തില്‍ യുവാവിന്റെ ഇടത്തേക്കാല്‍ ചിന്നിച്ചിതറിയെന്നാണ് വിവരം. തുമ്പ പുതുവല്‍ പുരയിടത്തില്‍ പുതുരാജന്‍ ക്ലീറ്റസിനാണ് പരിക്കേറ്റത്. ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് ബോംബെറിഞ്ഞത്

ഗുരുതരാവസ്ഥയിലുള്ള യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചു. ലഹരിമാഫിയയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവ സ്ഥലത്ത് നിന്ന് ഒരു ആക്ടീവ സ്‌കൂട്ടര്‍ കണ്ടെത്തിയിട്ടുണ്ട്. ക്ലീറ്റസിന് ഒപ്പം ഉണ്ടായിരുന്നു സുനിലിനെയാണ് ആക്രമി സംഘം ലക്ഷ്യമിട്ടിരുന്നതെന്ന് സംശയിക്കുന്നു.

ഈ വാര്‍ത്ത വായിക്കാം

കെ-ടെറ്റ് പരീക്ഷ മേയ് 4, 5 തീയതികളില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ