കൺസ്യൂമർഫെഡ് ക്രിസ്മസ് - പുതുവത്സര വിപണി തിങ്കളാഴ്‌ച മുതൽ ഫയല്‍ ചിത്രം
Kerala

13 ഇനം സബ്സിഡി നിരക്കിൽ, മറ്റ് ഉൽപ്പന്നങ്ങൾ 40 ശതമാനം വരെ വിലക്കുറവിൽ; കൺസ്യൂമർഫെഡ് ക്രിസ്മസ് - പുതുവത്സര വിപണി തിങ്കളാഴ്‌ച മുതൽ

1601 രൂപയുടെ കിറ്റ് 1082 രൂപയ്ക്ക് ആണ് നൽകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൺസ്യൂമർഫെഡ് ക്രിസ്മസ് - പുതുവത്സര വിപണി തിങ്കളാഴ്‌ച ആരംഭിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിലും മറ്റ് ഉൽപ്പന്നങ്ങൾ 10 മുതൽ 40 ശതമാനം വരെ വിലക്കുറവിലും വിപണിയിലൂടെ ലഭിക്കും. ജനുവരി ഒന്നുവരെ നടക്കുന്ന വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി എൻ വാസവൻ ഏറ്റുമാനൂരിൽ നിർവഹിച്ചു.

1601 രൂപയുടെ കിറ്റ് 1082 രൂപയ്ക്ക് ആണ് നൽകുന്നത്. ക്രിസ്‌മസ്‌ ആഘോഷത്തിനുള്ള ബിരിയാണി അരി, ഡാൽഡ, ആട്ട, മൈദ, റവ, അരിപ്പൊടി, സേമിയ, പാലട, അരിയട, തേയില, ചുവന്നുള്ളി, സവാള തുടങ്ങിയവ വിൽപ്പന കേന്ദ്രങ്ങളിൽ ലഭ്യമാകും. സർക്കാർ നിശ്‌ചയിച്ച വിലയിലാകും സബ്‌സിഡി ഇനങ്ങൾ വിൽക്കുക.

സാധാരണക്കാർക്ക് ആശ്വാസം പകരാനും പൊതുവിപണിയിലെ വില നിയന്ത്രിക്കാനും, ഗുണമേന്മ ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുമെന്ന് കൺസ്യൂമർ ഫെഡ് അറിയിച്ചു. 170 വിപണന കേന്ദ്രങ്ങളിലൂടെയാണ്‌ വിൽപ്പന നടത്തുക. ക്രിസ്മസ് - പുതുവത്സര വിപണിയിൽ കൺസ്യൂമർഫെഡ് 25 കോടിയുടെ സബ്സിഡി ഇനങ്ങളുടെയും 50 കോടിയുടെ നോൺ സബ്സിഡി സാധനങ്ങളുടെയും ഉൾപ്പെടെ 75 കോടി രൂപയുടെ വിൽപ്പനയാണ് ലക്ഷ്യമിടുന്നതെന്ന്‌ ചെയർമാൻ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT