ടെലിവിഷന്‍ ദൃശ്യം 
Kerala

കിട്ടാനുള്ളത് ഒരുകോടി രൂപ; കൃഷി ഓഫീസില്‍ ദേഹത്ത് മണ്ണണ്ണയൊഴിച്ച് കരാറുകാരന്റെ ആത്മഹത്യാ ഭീഷണി

തൊടുപുഴ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് കരാറുകാരന്റ ആത്മഹത്യാ ഭീഷണി

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: തൊടുപുഴ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് കരാറുകാരന്റ ആത്മഹത്യാ ഭീഷണി. കരാര്‍ ജോലിയുടെ പണം നല്‍കാത്തതിനെ തുടര്‍ന്നാണ് വെള്ളത്തൂവല്‍ സ്വദേശി സുരേഷ് മണ്ണെണ്ണ ദേഹത്തൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയത്. കൃഷി വകുപ്പുമായി ബന്ധപ്പെട്ട നാലോളം നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം സുരേഷ് ബില്ലുകള്‍ നല്‍കിയിരുന്നു. എന്നാല്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഈ ബില്ലുകള്‍ ദീര്‍ഘനാളായി തടഞ്ഞുവെക്കുകയായിരുന്നെന്ന് ഇദ്ദേഹം ആരോപിക്കുന്നു.

ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ മുറിയില്‍ ഇദ്ദേഹം നിലയുറപ്പിക്കുകയായിരുന്നു. കൈയില്‍ ലൈറ്റര്‍ പിടിച്ച ശേഷമായിരുന്നു ഭീഷണി. തുടര്‍ന്ന് പൊലീസും ഫയര്‍ ഫോഴ്സും എത്തി ദേഹത്ത് വെള്ളം ഒഴിച്ച ശേഷം ഇദ്ദേഹത്തെ കൃഷി ഓഫീസറുടെ മുറിയില്‍ നിന്നും നീക്കം ചെയ്തു. ഇതുമായി ബന്ധപ്പെട്ട 70 ശതമാനം പണം ഇന്നുതന്നെ കൊടുക്കാമെന്ന് പ്രന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും മുഴുവന്‍ പണവും നല്‍കണം എന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.

മൊത്തം ഒരു കോടി രൂപയാണ് സുരേഷിന് ലഭിക്കാനുള്ളത്. എട്ട് മാസം മുന്‍പാണ് ബില്ല് നല്‍കിയത്. ജില്ലാ കലക്ടര്‍ക്ക് ഉള്‍പ്പടെ പരാതി നല്‍കിട്ടും നടപടി ഇല്ലാഞ്ഞിട്ടാണ് ഇത്തരമൊരു നടപടിക്ക് തുനിഞ്ഞതെന്നാണ് ഇദ്ദേഹം പറയുന്നത്. പണം ചോദിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ വീണ്ടും പുതിയ ഉപാധികള്‍ വെച്ചതാണ് പ്രകോപനം സൃഷ്ടിച്ചതെന്നാണ് വിവരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

1.9 കോടി രൂപയുടെ സ്കോളർഷിപ്പ്; കുസാറ്റ് പൂർവവിദ്യാർഥിക്ക് ഓസ്‌ട്രേലിയയിൽ പിഎച്ച്‌ഡി നേടാൻ അവസരം

വി ഡി സതീശന്‍ എന്തിന് എന്‍ഡിഎ നേതാക്കളെ കണ്ടു?, ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ എന്തിന് പോയി?; മംഗലാപുരം യാത്ര വിവാദത്തില്‍

'രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല'; വ്യാജ പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ

മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

SCROLL FOR NEXT