കാസര്‍കോട്: കാസര്‍കോട് സ്‌കൂള്‍ ക്വിസില്‍ സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെന്‍ഷന്‍. അധ്യാപകനായ ഗുരു പ്രസാദിനെയാണ് അന്വേഷണ വിധേയമായി വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തത്. കുമ്പള എയുപിഎസ് സ്‌കൂളിലെ അധ്യാപകനാണ് ഗുരുപ്രസാദ്.
കാസര്‍കോട് കുമ്പള, മഞ്ചേശ്വരം ഉപ ജില്ലകളിലെ സ്‌കൂളുകളില്‍ നടത്തിയ ക്വിസ് മത്സരത്തില്‍ തയാറാക്കിയ ചോദ്യാവലിയാണ് വിവാദമായത്. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തത്. തെറ്റിദ്ധാരണ പരത്തുന്ന ചോദ്യം തയ്യാറാക്കിയത് ഗൗരവതരമെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്.
ഓഗസ്റ്റ് 6 ന് കാസര്‍കോട് ജില്ലയിലെ കുമ്പള, മഞ്ചേശ്വരം ഉപ ജില്ലകളിലെ സ്‌കൂളുകളില്‍ ഫ്രീഡം ക്വിസ് എന്ന പേരിലാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. 'ബ്രിട്ടിഷുകാരുടെ കയ്യില്‍നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി?' ആര് എന്നതായിരുന്നു വിവാദമായ ചോദ്യം. ഇതിനുള്ള ഉത്തരമായി വിഡി സവര്‍ക്കര്‍ എന്നാണ് അധ്യാപകര്‍ക്കു നല്‍കിയ ഉത്തരസൂചികയില്‍ രേഖപ്പെടുത്തിയിരുന്നത്. 15 ചോദ്യങ്ങള്‍ക്കു പുറമേ നല്‍കിയ 5 ടൈ ബ്രേക്കര്‍ ചോദ്യങ്ങളില്‍ അവസാനത്തേതായിരുന്നു ഈ ചോദ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates