ഫയല്‍ ചിത്രം 
Kerala

'അവിവാഹിതയെ അറസ്റ്റ് ചെയ്താല്‍ അവരുടെ സ്ത്രീത്വം  നഷ്ടപ്പെടുമോ എന്ന ഭയമാണോ?'

'എസ്എഫ്‌ഐ നേതാവായതുകൊണ്ട് അവരെ ഒളിപ്പിക്കാന്‍ എല്ലാ സഹായവും നല്‍കിയത് പാര്‍ട്ടിക്കാരാണ്'

Author : സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതി എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് എംഎം ഹസന്‍. അവിവാഹിതമാരെ അറസ്റ്റ് ചെയ്താല്‍ അവരുടെ സത്രീത്വം നഷ്ടപ്പെടുമെന്ന് ഭയന്നാണോ അറസ്റ്റ് ചെയ്യാത്തതെന്നായിരുന്നു ഹസന്റെ ചോദ്യം.

'അവരെ കൊണ്ട് ഒളിപ്പിച്ചത് പാര്‍ട്ടിയല്ലേ? മുന്‍കൂര്‍ ജാമ്യത്തിന് പോകുമ്പോള്‍ പറയുന്ന ന്യായം അവിവാഹിതയായതുകൊണ്ട് അവരെ അറസ്റ്റ് ചെയ്യാന്‍ പറ്റില്ല. പൊലീസ് അവിവാഹിതമാരെ അറസ്റ്റ് ചെയ്താല്‍ അവരുടെ എന്തെങ്കിലും, സ്ത്രീത്വം നഷ്ടപ്പെടുമെന്ന ഭയത്തിലാണോ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് പറയുന്നത്. എസ്എഫ്‌ഐ നേതാവായതുകൊണ്ട് അവരെ ഒളിപ്പിക്കാന്‍ എല്ലാ സഹായവും നല്‍കിയത് പാര്‍ട്ടിക്കാരാണ്'-എംഎം ഹസന്‍ പറഞ്ഞത്. കോഴിക്കോട് കെഎസ്‌യു സംഘടിപ്പിച്ച മാര്‍ച്ചിലാണ് വിവാദ പരാമര്‍ശം നടത്തിയത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം; വനിതാ മാധ്യമപ്രവര്‍ത്തകയെ പ്രതിയാക്കിയത് മതമൗലികവാദികള്‍ക്ക് മുന്നിലെ മുട്ടുകുത്തല്‍'

'വിദ്വേഷത്തിന്റെ ചെന്നായകള്‍ക്ക് മുന്നില്‍ ചേരിതിരിഞ്ഞു പോരടിക്കരുത്; കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം കാക്കണം'

സൈബർ തട്ടിപ്പുകാരെ കുടുക്കാൻ സൈബർ ഹണ്ട് 4.0യുമായി പൊലീസ്; പാലക്കാട് 26 പേർ അറസ്റ്റിൽ

അവിഹിതബന്ധം ഭാര്യയെ അറിയിച്ചതിന്റെ വൈരാഗ്യം; സുഹൃത്തിനെ കെട്ടിടത്തില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി, അറസ്റ്റ്

'മുഹമ്മദ് റിയാസും വീണയും ഹാജരാകണം'; നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചെന്ന പരാതിയില്‍ കോടതി ഉത്തരവ്