Modi , V V Rajesh 
Kerala

മോദിയുടെ സന്ദര്‍ശനത്തിലെ കൊടിതോരണങ്ങള്‍; ബിജെപിക്ക് പിഴയിട്ട കോര്‍പ്പറേഷന്‍ റവന്യൂ ഓഫീസറെ സ്ഥലംമാറ്റി

റവന്യു ഓഫിസര്‍ ജി ഷൈനിയെ കൗണ്‍സില്‍ സെക്രട്ടറി ആയിട്ടാണ് മാറ്റി നിയമിച്ചത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഫ്‌ലക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും സ്ഥാപിച്ചതിന് ബിജെപിക്ക് പിഴ ചുമത്തിയ തിരുവനന്തപുരം കോര്‍പ്പറേഷനിലെ റവന്യൂ ഓഫീസറെ സ്ഥലംമാറ്റി. റവന്യു ഓഫിസര്‍ ജി ഷൈനിയെ കൗണ്‍സില്‍ സെക്രട്ടറി ആയിട്ടാണ് മാറ്റി നിയമിച്ചത്.

നിലവില്‍ കൗണ്‍സില്‍ സെക്രട്ടറിയായ പി അനില്‍ കുമാര്‍ ആണ് പുതിയ റവന്യു ഓഫിസര്‍. കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ ഫ്‌ലെക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും സ്ഥാപിച്ചതിന് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിക്ക് 19.97 ലക്ഷം രൂപയാണ് റവന്യൂ ഓഫീസര്‍ പിഴ ചുമത്തിയിരുന്നത്. റവന്യു ഓഫിസര്‍ തയാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോര്‍പറേഷന്‍ സെക്രട്ടറി പിഴ നോട്ടീസ് തയാറാക്കുന്നത്.

ബിജെപി ജില്ലാ കമ്മിറ്റിക്ക് ബിജെപി ഭരിക്കുന്ന കോര്‍പ്പറേഷന്‍ പിഴ നോട്ടീസ് നല്‍കിയത് ചര്‍ച്ചയായിരുന്നു. ചട്ടം മറികടന്ന് 23 വര്‍ഷമായി ഒരു സ്ഥലത്ത് ജോലി ചെയ്യുകയാണെന്ന്, ബിജെപി നേരത്തെ ആരോപിച്ചിരുന്ന ഇടത് യൂണിയന്‍ നേതാവായ റവന്യു ഇന്‍സ്‌പെക്ടര്‍ പി.സുരേഷ് കുമാറിനെ ആറ്റിപ്ര സോണല്‍ ഓഫിസിലേക്ക് സ്ഥലംമാറ്റി. പൊതുഭരണ വിഭാഗം സൂപ്രണ്ട് ആര്‍ സി രാജേഷ് കുമാറിനെ തിരുവല്ലം സോണല്‍ ഓഫിസിലേക്ക് മാറ്റിയിട്ടുണ്ട്.

The revenue officer of the Thiruvananthapuram Corporation, who fined the BJP for installing flex boards and flagpoles in connection with Narendra Modi's visit, has been transferred.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Budget 2026 Live| റാപ്പിഡ് റെയില്‍ നാലുഘട്ടം, ആദ്യം തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ

സ്വപ്‌ന ബജറ്റല്ല, പറയുന്നത് ചെയ്യുന്ന ബജറ്റ്, ആര്‍ആര്‍ടിഎസ് കൊച്ചി മെട്രോയുടെ പാളത്തിലൂടെയും ഓടും; കെ എന്‍ ബാലഗോപാല്‍

പാലക്കാട്ടെ ട്വന്റി 20 യിലും കൂട്ടരാജി; എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നതില്‍ പ്രതിഷേധം

ബജറ്റിൽ പ്രതീക്ഷയോടെ കേരളം; അജിത് പവാറിന് വിട; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കൊളംബിയയില്‍ വിമാനാപകടം; 15 പേര്‍ മരിച്ചു

SCROLL FOR NEXT