നടേശന്‍, സിനിമോള്‍ 
Kerala

ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ജീവനൊടുക്കിയത് കെഎസ്ആർടിസിയിൽനിന്ന് പിരിച്ചുവിട്ട ജീവനക്കാരനും ഭാര്യയും 

സാമ്പത്തിക ബാധ്യതയാകാം ജീവനൊടുക്കാൻ കാരണമെന്ന് പൊലീസിന്റെ പ്രാഥമിക നി​ഗമനം

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കോട്ടയം ജില്ലയിലെ വൈക്കത്ത് ദമ്പതികൾ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. മറവൻതുരുത്ത് പഞ്ചായത്ത് തറവട്ടത്ത് വൃന്ദാവനിൽ നടേശൻ (48), ഭാര്യ സിനിമോൾ (43) എന്നിവരാണ് മരിച്ചത്. 

തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് ഇവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാകാം ജീവനൊടുക്കാൻ കാരണമെന്ന് പൊലീസിന്റെ പ്രാഥമിക നി​ഗമനം.

മൂന്ന് വർഷം മുമ്പ് കെഎസ്ആർടിസിയിൽ എം പാനൽ ജീവനക്കാരനായിരുന്നു നടേശൻ. ജോലിയിൽ നിന്നു പിരിച്ചുവിടപ്പെട്ടശേഷം കക്ക വാരിയായിരുന്നു ജീവിച്ചിരുന്നത്. വിദ്യാർത്ഥികളായ രണ്ട് പെൺമക്കളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!