പ്രതീകാത്മക ചിത്രം 
Kerala

ദുബൈയില്‍നിന്നെത്തി, തിരുവനന്തപുരത്ത് ദമ്പതികളെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് എത്തിയപ്പോള്‍ മെഹറൂഫ് എന്ന പേരില്‍ എത്തിയ ആള്‍ കാറില്‍ കയറ്റിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്നുവെന്നാണ് ദമ്പതികള്‍ പരാതിയില്‍ പറയുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

തിരുവനന്തപുരം: ദുബൈയില്‍നിന്നെത്തിയ ദമ്പതികളെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്നതായി പരാതി. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ ദമ്പതിമാരെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നു. സംഭവത്തില്‍ വലിയതുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരത്ത് എത്തിയപ്പോള്‍ മെഹറൂഫ് എന്ന പേരില്‍ എത്തിയ ആള്‍ കാറില്‍ കയറ്റിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്നുവെന്നാണ് ദമ്പതികള്‍ പരാതിയില്‍ പറയുന്നത്. മൂന്നുപേര്‍ അടങ്ങുന്ന സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നും ചേര്‍ത്തലയില്‍ ഇറക്കിവിട്ടെന്നും പറയുന്നു. ഇതിനു പിന്നാലെ മറ്റൊരു സംഘം സ്വര്‍ണം ആവശ്യപ്പെട്ട് വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ ഭയന്ന ദമ്പതികള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സുഹൃത്തു വഴി ദുബൈയില്‍ വച്ചു പരിചയപ്പെട്ടയാളാണ് മറ്റൊരാള്‍ക്കു നല്‍കാനായി ദമ്പതിമാരുടെ കൈയില്‍ ഏഴര പവന്‍ സ്വര്‍ണം കൊടുത്തിവിട്ടതെന്നു പരാതിയില്‍ പറയുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ മെഹറൂഫ് എന്നയാള്‍ എത്തി സ്വര്‍ണം വാങ്ങുമെന്നാണു പറഞ്ഞിരുന്നത്. സ്വര്‍ണമെത്തിക്കാന്‍ ഒരു ലക്ഷം രൂപയും വിമാനടിക്കറ്റും നല്‍കാമെന്നും വാഗ്ദാനം ചെയ്തതായി പരാതിക്കാര്‍ പറഞ്ഞു. ദമ്പതിമാരുടെ മൊഴിയില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Couple who arrived from Dubai abducted and robbed of gold

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വിസ്മയമല്ല, കേരളം നേടിയ വികസനത്തിന്റെ വിനാശം'; ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ പിണറായി

അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ഉപതെരഞ്ഞടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം; 'വിസ്മയമല്ല വിനാശം'; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

200ലേറെ വര്‍ഷം പഴക്കം; ജൂതപാരമ്പര്യത്തിന്റെ ഭാഗമായ കെട്ടിടം; ഫോര്‍ട്ട് കൊച്ചിയിലെ കോഡര്‍ ഹൗസില്‍ വന്‍തീപ്പിടിത്തം

വാട്‌സ്ആപ്പില്‍ സന്ദേശം അയച്ച് പണം തട്ടല്‍; മുന്നറിയിപ്പുമായി പൊലീസ്

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് മലയാളി മരിച്ചു