പ്രതീകാത്മക ചിത്രം 
Kerala

ദമ്പതികളുടെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ; പരസ്പരം കയറുകൊണ്ട് കെട്ടിയ നിലയിൽ; ദുരൂഹത

നാരായണനും ഇന്ദിരയും വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: വയോധികരായ ദമ്പതികളുടെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ചാലിശ്ശേരി പെരുമണ്ണൂർ വടക്കേപ്പുരക്കൽ വീട്ടിൽ റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടർ വി.പി നാരായണൻ (70), ഭാര്യ ഇന്ദിര (65) എന്നിവരെയാണ് മരിച്ചത്. വീടിനു സമീപത്തെ വിറകുപുരയിലാണ് മൃതദേഹം കണ്ടെത്തിയത്. പരസ്പരം കയറുകൊണ്ട് കെട്ടിയ നിലയിലാണ് മൃതദേഹം. 

നാരായണനും ഇന്ദിരയും വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ശനിയാഴ്ച പുലർച്ചെ 1.45 ഓടെയാണ് സംഭവമുണ്ടാകുന്നത്. മൃതദേഹം പൊള്ളലേറ്റ് കത്തിക്കരിഞ്ഞ നിലയിലാണെങ്കിലും വീടിന് തീപിടിച്ച ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. രാത്രി പ്രദേശത്ത് കനത്ത മഴയും ഉണ്ടായിരുന്നുവെന്നാണ് സമീപ വാസികള്‍ പറയുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

​Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി

'രണ്ടര വയസില്‍ മകന്‍ മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

'ലാലേട്ടനൊപ്പമുള്ള കോമഡി സീൻ, അത് വൻ സംഭവം ആയി മാറിയേനേ, പക്ഷേ...'; 'തേന്മാവിന്‍ കൊമ്പത്തി'നെക്കുറിച്ച് സോണിയ