Rahul mamkootathil 
Kerala

ജാമ്യം ലഭിച്ചാല്‍ ഇരയുടെ ജീവന്‍ അപകടത്തിലാക്കും; രാഹുലിനെതിരെ ബലാത്സംഗക്കുറ്റം നിലനില്‍ക്കും; വിധി പകര്‍പ്പ് പുറത്ത്

കേസില്‍ ബലാല്‍സംഗക്കുറ്റം നിലനില്‍ക്കുമെന്ന് തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി. ബന്ധം ഉഭയസമ്മതപ്രകാരമെന്ന രാഹുലിന്റെ വാദം നിലനില്‍ക്കില്ല.

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട; മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യം തള്ളിയ കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്. കേസില്‍ ബലാല്‍സംഗക്കുറ്റം നിലനില്‍ക്കുമെന്ന് തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി. ബന്ധം ഉഭയസമ്മതപ്രകാരമെന്ന രാഹുലിന്റെ വാദം നിലനില്‍ക്കില്ല. അന്വേഷണത്തോട് രാഹുല്‍ ഇതുവരെ സഹകരിച്ചിട്ടില്ലെന്നും ജാമ്യം നല്‍കിയാല്‍ ഇരയുടെ ജീവന്‍ അപകടത്തിലാക്കുമെന്നും കോടതി പറഞ്ഞു.

രാഹുലിന്റെ എല്ലാ വാദങ്ങളും തള്ളിയാണ് കോടതി ജാമ്യം നിഷേധിച്ചത്. ഗൗരവതരമായ പരാതിയാണ് രാഹുലിനെതിരെയുള്ളതെന്നും നേരത്തെയും സമാന കേസുകളില്‍ പ്രതിയാണ് രാഹുലെന്നും കോടതി ചൂണ്ടിക്കാട്ടി. സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും രാഹുലിന്റെ ജാമ്യഹര്‍ജി തള്ളി ജഡ്ജി അരുന്ധതി ദിലീപ് പറഞ്ഞു. ലൈംഗിക ബന്ധം ഉഭയ സമ്മത പ്രകാരമല്ലെന്നും ബലാത്സംഗ കുറ്റം നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. സൈബര്‍ ആക്രമണമെന്ന പ്രോസിക്യൂഷന്‍ വാദം ഗൗരവതരമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്യുകയും ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയിലാണ് ജനുവരി പതിനൊന്നിന് രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് പാലക്കാട് നിന്നും കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാമ്പു കടിയേറ്റാല്‍ 108ല്‍ വിളിക്കുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ ആംബുലന്‍സിലെത്താം; വീണാ ജോര്‍ജ്‌

പേടിഎം പേയ്മെന്റ് ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ

ബാങ്ക് എഫ്ഡിയേക്കാള്‍ മെച്ചം; പോസ്റ്റ് ഓഫീസിലെ നിക്ഷേപങ്ങള്‍ സുരക്ഷിതം, സേവിങ്‌സ് സ്‌കീമുകളറിയാം

മദ്യലഹരിയില്‍ പട്ടാപ്പകല്‍ മോഷ്ടിക്കാന്‍ കയറിയത് എസ്‌ഐയുടെ വീട്ടില്‍; പ്രതികളില്‍ ഒരാള്‍ പിടിയില്‍

'സിസിടിവി ഹാര്‍ഡ് ഡിസ്‌ക് മാറ്റണം'; തലശേരി, കൂത്തുപറമ്പ് സ്ഥാനാര്‍ഥികളെ സ്‌ട്രോങ് റൂമിലേക്ക് വിളിപ്പിച്ച് റിട്ടേണിങ് ഓഫീസര്‍

SCROLL FOR NEXT