നീല ഷര്‍ട്ട് ധരിച്ചത് പ്രതി കാഡല്‍ ജിന്‍സണ്‍/ ഫയല്‍ ചിത്രം 
Kerala

അമ്മയും അച്ഛനും ഉള്‍പ്പെട നാല് കൊലപാതകം; കൃത്യം നടത്തിയത് മാനസിക രോഗത്തിന് ചികിത്സയിലിരിക്കെ; കേസില്‍ നിന്ന് ഒഴിവാക്കണമെന്ന കാഡലിന്റെ അപേക്ഷ തള്ളി

വര്‍ഷങ്ങളായി ഇയാള്‍ മനോരോഗത്തിനു ചികിത്സയിലാണെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  അമ്മയും അച്ഛനും സഹോദരിയും ഉള്‍പ്പടെ നാലുപേരെ കൊലപ്പെടുത്തിയ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന പ്രതി കാഡല്‍ ജിന്‍സണ്‍ രാജയുടെ അപേക്ഷ കോടതി തള്ളി. കൃത്യം നടത്തുമ്പോള്‍ പ്രതി മനോരോഗത്തിന് ചികിത്സയിലായിരുന്നോ എന്ന് അന്വേഷിക്കാന്‍ കോടതി പൊലീസിന് നിര്‍ദേശം നല്‍കി. ആസ്ട്രല്‍ പൊജക്ഷന്റെ പേരുപറഞ്ഞു അമ്മയും അച്ഛനും ഉള്‍പ്പടെ നാലുപേരെ കാഡല്‍ ജിന്‍സണ്‍ കൊലപ്പെടുത്തിയെന്നാണ് കേസ്.

വര്‍ഷങ്ങളായി ഇയാള്‍ മനോരോഗത്തിനു ചികിത്സയിലാണെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. കൃത്യം നടത്തുന്ന സമയത്ത് കാഡല്‍ മനോരോഗത്തിനു ചികിത്സയില്‍ ആയിരുന്നു എന്നതിനു തെളിവുകള്‍ ഹാജരാക്കാനും പ്രതിഭാഗത്തിനായില്ല. പ്രതിയുടെ മൊഴി വിശ്വസിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്നാണ്, കൊലപാതകം നടക്കുമ്പോള്‍ കാഡല്‍ ചികിത്സയില്‍ ആയിരുന്നോ എന്ന് അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി  പൊലീസിനു നിര്‍ദേശം നല്‍കിയത്. കേസ് ഈ മാസം 21ന് വീണ്ടും പരിഗണിക്കും.

2017 ഏപ്രില്‍ ഒന്‍പതിനായിരുന്നു ക്ലിഫ് ഹൗസിനു സമീപമുള്ള ബെയ്ന്‍സ് കോമ്പൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ പ്രഫസര്‍ രാജ തങ്കം, ഭാര്യ ഡോ. ജീന്‍പത്മ, മകള്‍ കരോളിന്‍, ബന്ധുവായ ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍നിന്നും പുക ഉയരുന്നതു കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ഏക മകനായ കാഡല്‍ ജിണ്‍സണെ കാണാനില്ലായിരുന്നു. രാജ തങ്കത്തിന്റെയും ജീന്‍പത്മയുടെയും കരോളിന്റെയും മൃതശരീരങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.ബന്ധുവായ ലളിതയുടെ മൃതദേഹം പൊതിഞ്ഞുകെട്ടി പുഴുവരിച്ച നിലയിലായിരുന്നു. താനും കൊല്ലപ്പെട്ടുവെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹ രൂപത്തില്‍ ഡമ്മിയുണ്ടാക്കി കത്തിച്ചശേഷമാണു കാഡല്‍ ഒളിവില്‍പോയത്. 

തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കാഡല്‍ തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തിയപ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പിടിയിലായത്.  കോടതിയുടെ അനുമതിയോടെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിച്ച കാഡലിനെ പിന്നീട് പേരൂര്‍ക്കട മാനസികരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി. ദീര്‍ഘനാള്‍ അവിടെ ചികിത്സ. പിന്നീട് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന്, കിടത്തിച്ചികിത്സ വേണ്ടെന്നും ഇടവേളകളില്‍ ഡോക്ടര്‍ പരിശോധന നടത്തി കൃത്യമായി മരുന്നുകള്‍ നല്‍കണമെന്നും നിര്‍ദേശിച്ചു.

ജയിലിലെ മാനസികാരോഗ്യ പ്രശ്‌നമുള്ളവരെ താമസിപ്പിക്കുന്ന ബ്ലോക്കില്‍ കാഡലിനെ പ്രത്യേക സെല്ലില്‍ ഒറ്റയ്ക്കാക്കി. വിചാരണയ്ക്കു പറ്റിയ അവസ്ഥയല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് വിചാരണ തുടങ്ങിയിട്ടില്ല. കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് ഒരറിവും കാഡലിന് ഇല്ലെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. അടിക്കടി സ്വഭാവത്തില്‍ മാറ്റം വരും. കുളിക്കാനും വെയില്‍ കൊള്ളാനുമായി 15 മിനിറ്റ് മാത്രമാണ് സെല്ലില്‍നിന്ന് പുറത്തിറങ്ങുന്നത്. മാതാപിതാക്കളെക്കുറിച്ചോ സഹോദരിയെക്കുറിച്ചോ നടന്ന സംഭവങ്ങളെക്കുറിച്ചോ ഓര്‍മയില്ലെന്നും ജയില്‍ അധികൃതര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

ട്രെയിനുകളുടെ ബാറ്ററി മോഷ്ടിച്ച് വില്‍പ്പന; ഒരുവര്‍ഷത്തിനിടെ 134 ബാറ്ററികള്‍ കവര്‍ന്നു; അഭിഭാഷകന്‍ അറസ്റ്റില്‍

4,410 കിലോ ഭാരം, ആശയവിനിമയ ഉപഗ്രഹവുമായി 'ബാഹുബലി' ഇന്ന് കുതിച്ചുയരും; ചരിത്രനിമിഷത്തിന് ഉറ്റുനോക്കി രാജ്യം

'സിംപിൾ അതാണ് ഇഷ്ടം'; കിങ് ഖാന്റെ പ്രായത്തെ തോൽപിച്ച സൗന്ദര്യത്തിന്റെ രഹസ്യം

സെബിയിൽ ഓഫീസർ ഗ്രേഡ് എ തസ്തികയിൽ ഒഴിവ് ; ഡിഗ്രികാർക്കും അവസരം; ശമ്പളം 1.84 ലക്ഷം വരെ

SCROLL FOR NEXT