കൊച്ചി: സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡിന് പിന്നാലെ കേരളം വില കൊടുത്തു വാങ്ങുന്ന കോവാക്‌സിന്‍ വാക്‌സിന്റെ ആദ്യ ബാച്ച് കേരളത്തില്‍ എത്തി. 1,37,580 ഡോസ് വാക്‌സിനാണ് കൊച്ചിയില്‍ എത്തിയത്. ജില്ലകളിലെ വിതരണം സംബന്ധിച്ച് ആരോഗ്യവകുപ്പ് കൂടിയാലോചന നടത്തി തീരുമാനമെടുക്കും.
കഴിഞ്ഞദിവസമാണ് കോവിഷീല്‍ഡ് വാക്‌സിന്‍ കേരളത്തില്‍ എത്തിയത്. മൂന്നരലക്ഷം ഡോസ് വാക്‌സിനാണ് എത്തിയത്. ഇതിന് പിന്നാലെയാണ് ഭാരത് ബയോടെക്കിന്റെ ആസ്ഥാനമായ ഹൈദരാബാദില്‍ നിന്ന് വിമാനമാര്‍ഗമാണ് കോവാക്‌സിന്‍ നെടുമ്പാശേരിയില്‍ എത്തിച്ചത്.ആരോഗ്യവകുപ്പ് കൂടിയാലോചന നടത്തി വിവിധ ജില്ലകള്‍ക്ക് കൈമാറും.
മെയ് ഒന്നുമുതലാണ് 18 നും 45നും ഇടയില്‍ പ്രായമായവര്‍ക്കുള്ള വാക്‌സിന്‍ വിതരണം തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. എല്ലാവര്‍ക്കും
സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ഒരു കോടി വാക്‌സിന്‍ പണം നല്‍കി വാങ്ങാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. 70ലക്ഷം കോവിഷീല്‍ഡും അവശേഷിക്കുന്നത് കോവാക്‌സിനും വാങ്ങാനാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്.
എറണാകുളം ജില്ലയില്‍ ചൊവ്വാഴ്ച വരെ 902062 ആളുകള്‍ ആളുകള്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും 598835 ആളുകളും സ്വകാര്യ ആശുപത്രികളില്‍ നിന്നും 303227 ആളുകളും വാക്‌സിന്‍ സ്വീകരിച്ചു. 695962 ആളുകള്‍ ആദ്യ ഡോസ് വാക്‌സിനും 206100 ആളുകള്‍ രണ്ടാം ഡോസും ഇതുവരെ സ്വീകരിച്ചു. 132951 ആരോഗ്യ പ്രവര്‍ത്തകരും 79769 കോവിഡ് മുന്നണി പ്രവര്‍ത്തകരും 45 നും 60 നും ഇടയില്‍ പ്രായമുള്ള 233721 ആളുകളും 60 വയസിനു മുകളിലുള്ള 455621 ആളുകളും വാക്‌സിന്‍ സ്വീകരിച്ചു. 196249 ആളുകള്‍ക്ക് കോവിഷീല്‍ഡ് രണ്ട് ഡോസും നല്‍കി. 9851 ആളുകള്‍ക്ക് കോവാക്‌സിനും രണ്ട് ഡോസ് നല്‍കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates