ഫയല്‍ ചിത്രം 
Kerala

ശബരിമലയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ; രോഗബാധ കണ്ടെത്തിയവരില്‍ തിടപ്പള്ളി ജീവനക്കാരനും

എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടിന്റെ ചുമതലയുള്ള ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട : ശബരിമലയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടിന്റെ ചുമതലയുള്ള ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കും ക്ഷേത്രം ജീവനക്കാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. തിടപ്പള്ളിയിലെ ജീവനക്കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. 

പമ്പയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാര്‍ക്ക്  ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ദേവസ്വം വിജിലന്‍സിനൊപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 

ദേവസ്വം മരാമത്തിലെ ഓവര്‍സീയര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.  രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് പമ്പയില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം.  മരാമത്തിലെ ഓവര്‍സിയര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡില്‍ പുറംജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പിപിഇ കിറ്റ് നല്‍കാന്‍ നിര്‍ദേശം നല്‍കി.

കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ശബരിമലയില്‍ തീര്‍ഥാടനം തുടരുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടായിരം തീര്‍ഥാടകര്‍ക്കും മറ്റ് ദിവസങ്ങളില്‍ ആയിരം പേര്‍ക്കുമാണ് പ്രവേശനം. അതേസമയം കൂടുതല്‍ തീര്‍ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

SCROLL FOR NEXT