പ്രതീകാത്മക ചിത്രം 
Kerala

ഇടമലക്കുടിയിലും കോവിഡ്; 24കാരനും 40കാരിക്കും വൈറസ് ബാധ

ആദ്യമായാണ് ഒരാള്‍ക്ക് ഇടമലക്കുടിയില്‍ കോവിഡ് സ്ഥിരീകരിക്കുന്നത്. 

സമകാലിക മലയാളം ഡെസ്ക്

കട്ടപ്പന: സംസ്ഥാനത്തെ ആദിവാസി ഗോത്രവര്‍ഗ പഞ്ചായത്ത് ായ ഇടമലക്കുടിയിലും കോവിഡ് സ്ഥിരീകരിച്ചു. ഇരുപ്പുകല്ല്  ഈരിലെ 40 വയസുള്ള വീട്ടമ്മയ്ക്കും ഇടലിപ്പാറ ഊരിലെ 24കാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യമായാണ് ഒരാള്‍ക്ക് ഇടമലക്കുടിയില്‍ കോവിഡ് സ്ഥിരീകരിക്കുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി സ്വയം ഐസൊലേഷനില്‍ കഴിയുകയായിരുന്നു ഇടമലക്കുടി. കര്‍ശനമായ പരിശോധനയ്ക്ക് ശേഷം മാത്രമെ പുറത്തുനിന്നുള്ള ആളുകളെ ഇടമലക്കുടിയിലോട്ട് കടത്തിവിട്ടിരുന്നുള്ളു. അടിയന്തര ആവശ്യമുള്ളവരെ ഉദ്യോഗസ്ഥരെ പോലും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയ ശേഷമെ കടത്തിവിട്ടിരുന്നുള്ളു.

വീട്ടമ്മയെ ശാരീരികപ്രശ്‌നങ്ങളെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 കാരന് മൂന്നാറിലെ ടാറ്റാ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ടാഴ്ച മുന്‍പ് ഇടുക്കി എംപിയും ബ്ലോഗര്‍ സുജിത് ഭക്തനും ഇടമലക്കുടി സന്ദര്‍ശിച്ചത് വലിയ വിവാദമായിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'അവർ ഓടിച്ചാടി കളിക്കട്ടെ', വേനൽ അവധി ആസ്വാദ്യകരമാക്കി കുട്ടികളുടെ മാനസിക ശാരീരികാരോഗ്യം മെച്ചപ്പെടുത്താം

അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

'മമ്മൂട്ടിയില്‍ നിന്ന് അനുഗ്രഹം വാങ്ങി;രാഹുല്‍ ചെയ്ത നല്ല കാര്യങ്ങളുടെ തുടര്‍ച്ചയുണ്ടാകും'

എല്ലാം ഫ്രിഡ്ജിലേക്കോ? ഒഴിവാക്കേണ്ട സാധനങ്ങൾ അറിയാം

SCROLL FOR NEXT