കൊച്ചി: ഹൈക്കോടതി പ്രവര്‍ത്തനം ഓണ്‍ലൈനിലേക്ക് മാറ്റാന്‍ തീരുമാനം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി  യോഗത്തിലാണ് തീരുമാനം. അഭിഭാഷക സംഘടനകളുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും ഓണ്‍ലൈന്‍ സിറ്റിങ്ങുകള്‍ ആരംഭിക്കുക.ഹൈക്കോടതിയില്‍ മൂന്ന് ജഡ്ജിമാര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. 
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോക്ഡൗണ്‍ നിലവില്‍ വന്നതോടെ ഹൈക്കോടതി ഓണ്‍ലൈനായി കേസുകള്‍ പരിഗണിച്ചിരുന്നു. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായതോടെ നേരിട്ടുള്ള സിറ്റിങ്ങ് ആരംഭിച്ചു.
വിഡിയോ കോണ്‍ഫറന്‍സിങ് മുഖേന കേസുകള്‍ നടത്തുന്നതിനുള്ള സൗകര്യം നിലനിര്‍ത്തിയാണു നിയന്ത്രണങ്ങളോടെ നേരിട്ടുള്ള സീറ്റിങ്ങുകള്‍ നടന്നിരുന്നത്. കോവിഡ്, ഒമൈക്രോണ്‍ കേസുകള്‍ കുത്തനെ ഉയര്‍ന്നതോടെയാണ് വീണ്ടും ഓണ്‍ലൈനായി കേസുകള്‍ പരിഗണിക്കാന്‍ തീരുമാനിച്ചത്.
ഒരാഴ്ചയ്ക്കിടെ കോവിഡ് കേസുകളില്‍ 100 ശതമാനം വര്‍ധന
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഒരാഴ്ചയ്ക്കുള്ളില്‍ കോവിഡ് കേസുകളില്‍ 100ശതമാനം വര്‍ധയുണ്ടായതായും ആരോഗ്യമന്ത്രി പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരിലും കുടുതല്‍ കേസുകള്‍ റിപ്പോര്‍ട്ടുകള്‍ ചെയ്യുന്നുണ്ട്. എല്ലാ ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമായി തയ്യാറെടുപ്പുകള്‍ സ്വീകരിച്ചതായും ആരോഗ്യമന്ത്രി പറഞ്ഞു.
എല്ലാ ജില്ലകളിലും കേസുകള്‍ വലിയരീതിയില്‍ വര്‍ധിക്കുന്നുണ്ട്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ കോഴിക്കോട് എന്നീ ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍. എല്ലാവരും വളരെ ജാഗ്രത തുടരണം. കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകുന്നത് നിര്‍ഭാഗ്യകരമാണ്. അത് കേസുകള്‍ വര്‍ധിക്കാനിടയാക്കും. അതുകൊണ്ട് തന്നെ എല്ലാവരും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്ന് മന്ത്രി പറഞ്ഞു.
അനാവശ്യമായ യാത്രകള്‍, ആള്‍ക്കൂട്ടങ്ങള്‍ എന്നിവ ഒഴിവാക്കണം. കഴിഞ്ഞയാഴ്ചയിലെ കോവിഡ് ബാധിതരുടെ കണക്ക് പരിശോധിച്ചാല്‍ 20നും നാല്‍പ്പതിനും ഇടയിലുള്ളവരാണ് കൂടുതല്‍ രോഗികള്‍. ഇതിന് കാരണം സമ്പര്‍ക്കമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ ഒരു ഡോസ് സ്വീകരിച്ചവര്‍ 99 ശതമാനാണ്. രണ്ട് ഡോസും സ്വീകരിച്ചത് 82 ശതമാനമാണെന്നും കരുതല്‍ ഡോസ് 60,000ലധികം പേര്‍ക്ക് നല്‍കിയതായും ആരോഗ്യമന്ത്രി പറഞ്ഞു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates