ഫയല്‍ ചിത്രം 
Kerala

കോവിഡ് രോ​ഗികളായ ദമ്പതികൾ സിപിഎം ബ്രാഞ്ച് സമ്മേളനത്തിൽ; കേസെടുത്തു

പ്രാദേശിക വിഭാഗീയത രൂക്ഷമായ കണ്ണാടിയിൽ എതിർവിഭാഗം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേയ്ക്ക് വരാതിരിയ്ക്കാനാണ് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കൊവിഡ് രോഗിയെയും ഭാര്യയേയും സമ്മേളനത്തിൽ പങ്കെടുപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്; ക്വാറന്റീൻ ലംഘിച്ച് സിപിഎം ബ്രാഞ്ച് സമ്മേളനത്തിൽ പങ്കെടുത്ത ദമ്പതികൾക്കെതിരെ കേസ്. പാലക്കാട് തണ്ണീർപന്തൽ സ്വദേശി ശ്രീധരനും ഭാര്യ പ്രസന്നയുമാണ് കോവിഡ് ബാധിതരായിരിക്കുമ്പോൾ ബ്രാഞ്ച് സമ്മേളനത്തിനെത്തിയത്. തുടർന്ന് ഇവർക്കെതിരെ സൗത്ത് പൊലീസ് കേസെടുത്തു. 

ഈ മാസം 5നാണ് ആൻറിജൻ ടെസ്സിലൂടെ ശ്രീധരന് കൊവിഡ്  സ്ഥിരീകരിയ്ക്കുന്നത്. പ്രാദേശിക വിഭാഗീയത രൂക്ഷമായ കണ്ണാടിയിൽ എതിർവിഭാഗം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേയ്ക്ക് വരാതിരിയ്ക്കാനാണ് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കൊവിഡ് രോഗിയെയും ഭാര്യയേയും സമ്മേളനത്തിൽ പങ്കെടുപ്പിച്ചത് എന്നാണ് ആരോപണം.  

കണ്ണാടി തണ്ണീർപ്പന്തൽ ബ്രാഞ്ച് സമ്മേളനത്തിന് ശേഷം പ്രതിനിധികൾക്കൊപ്പം ഇരുവരും നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് വിവാദമായത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  ബിനുമോളുടെ സാന്നിധ്യത്തിലായിരുന്നു  ബ്രാഞ്ച് സമ്മേളനം. സംഭവം വിവാദമായതോടെ  ശ്രീധരനും ഭാര്യയ്ക്കുമെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ

നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍