പത്തനംതിട്ട: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പത്തനംതിട്ടയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. ആനിക്കാട്, മല്ലപ്പള്ളി ഗ്രാമപഞ്ചായത്തുകളില്‍ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയില്‍ കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായിട്ടുളള പഞ്ചായത്തുകളാണ് ആനിക്കാട്, മല്ലപ്പള്ളി.
ഗ്രാമപഞ്ചായത്തുകളില്‍ ഏപ്രില്‍ 22 (വ്യാഴം) അര്‍ധരാത്രി മുതല്‍ ഏപ്രില്‍ 28 (ബുധന്‍) അര്‍ധരാത്രി വരെയാണ് 144 പ്രഖ്യാപിച്ചത്. ഈ പഞ്ചായത്തുകളില്‍ അഞ്ചോ അതിലധികമോ ജനങ്ങള്‍ കൂട്ടം കൂടുന്നത് നിരോധിച്ചു. വിവാഹം, മരണ ചടങ്ങുകള്‍ക്കും മത സ്ഥാപനങ്ങളിലെ ചടങ്ങുകള്‍ക്കും പരമാവധി 20 പേരെ മാത്രമേ അനുവദിക്കുകയുള്ളു.
അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, ബസ് സ്റ്റാന്‍ഡുകള്‍, പൊതുഗതാഗതം, ആശുപത്രികള്‍, പരീക്ഷകള്‍, ഹോട്ടലുകള്‍ (പാഴ്സലുകള്‍ മാത്രം), ഇലക്ഷന്‍ സംബന്ധമായ ആവശ്യങ്ങള്‍, വ്യാപാര വാണിജ്യ ആവശ്യങ്ങള്‍ മുതലായ സ്ഥലങ്ങളില്‍ കൃത്യമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം. ജനങ്ങള്‍ മാസ്‌കുകള്‍ ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും ഇടവേളകളില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ കഴുകയും വേണം.
നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഐപിസി 188, 269 പ്രകാരം നിയമനടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കി. പത്തനംതിട്ടയില്‍ ഇന്ന് 1246 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates