ഫയല്‍ ചിത്രം 
Kerala

ഇന്ന് 15,876 പേർക്ക് കോവിഡ്; ടിപിആർ 15.12; മരണം 129

ഇന്ന് 15,876 പേർക്ക് കോവിഡ്; ടിപിആർ 15.12; മരണം 129

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,876 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 1936, എറണാകുളം 1893, തിരുവനന്തപുരം 1627, പാലക്കാട് 1591, മലപ്പുറം 1523, കൊല്ലം 1373, ആലപ്പുഴ 1118, കോഴിക്കോട് 1117, കണ്ണൂർ 1099, കോട്ടയം 1043, പത്തനംതിട്ട 632, ഇടുക്കി 367, വയനാട് 296, കാസർക്കോട് 261 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,005 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12 ആണ്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാർഡുകളാണുള്ളത്. അതിൽ 692 വാർഡുകൾ നഗര പ്രദേശങ്ങളിലും 3416 വാർഡുകൾ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,75,668 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 5,46,791 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 28,877 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1823 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നിലവിൽ 1,98,865 കോവിഡ് കേസുകളിൽ, 13.7 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 129 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,779 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 44 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,959 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 778 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 95 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25,654 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1421, കൊല്ലം 2098, പത്തനംതിട്ട 1304, ആലപ്പുഴ 1998, കോട്ടയം 1558, ഇടുക്കി 953, എറണാകുളം 3401, തൃശൂർ 2843, പാലക്കാട് 1768, മലപ്പുറം 2713, കോഴിക്കോട് 3342, വയനാട് 960, കണ്ണൂർ 864, കാസർക്കോട് 431 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,98,865 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 41,84,158 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ അഴിമതി: വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി

ബജറ്റ് വിഹിതം വെട്ടിക്കുറച്ചു; കോഴിക്കോട് പെരുവണ്ണാമൂഴി ബയോളജിക്കൽ പാർക്ക് പദ്ധതി പ്രതിസന്ധിയിൽ

ശ്രീശാന്ത്, അശ്വിൻ... റെക്കോർഡിൽ ഇനി 'പ്രിൻസ് യാ​ദവും'; നിർണായകം '13 റൺസ്'!

മൂന്നാറിലെ ഗതാഗതക്കുരുക്കിന് പരിഹാരം അകലെ; പാർക്കിങ് സൗകര്യത്തിന് റവന്യൂ ഭൂമിയില്ലെന്ന് റിപ്പോർട്ട്

പ്രതിഷ്ഠയേത് കൊലുവേത് എന്ന സംശയം; മേലാമുറി പെരിയ മാരിയമ്മൻ ക്ഷേത്രത്തിൽ വിസ്മയമൊരുക്കി പടുകൂറ്റൻ ബൊമ്മക്കൊലു