പ്രതീകാത്മക ചിത്രം 
Kerala

ടിപിആർ 4.34%; 1193 പേർക്ക് കോവിഡ്; രോ​ഗമുക്തർ 1034 

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 24,100 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിൽ 1193 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 187, കോട്ടയം 175, തിരുവനന്തപുരം 145, തൃശൂർ 119, കോഴിക്കോട് 99, കൊല്ലം 90, പത്തനംതിട്ട 76, ഇടുക്കി 73, കണ്ണൂർ 62, ആലപ്പുഴ 53, വയനാട് 41, മലപ്പുറം 32, പാലക്കാട് 29, കാസർഗോഡ് 12 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,465 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 24,100 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 23,272 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 828 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 124 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിലവിൽ 8064 കോവിഡ് കേസുകളിൽ, 9.6 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 15 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 54 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 66,958 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 5 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1128 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 36 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 24 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1034 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 203, കൊല്ലം 72, പത്തനംതിട്ട 71, ആലപ്പുഴ 39, കോട്ടയം 105, ഇടുക്കി 85, എറണാകുളം 213, തൃശൂർ 79, പാലക്കാട് 34, മലപ്പുറം 35, കോഴിക്കോട് 20, വയനാട് 27, കണ്ണൂർ 37, കാസർഗോഡ് 14 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 8064 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,47,255 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക