Binoy Viswam 
Kerala

നേരിയ മാര്‍ജിനില്‍ തുടര്‍ഭരണം; തൃശൂരില്‍ തിരിച്ചടി;പതിനഞ്ച് സീറ്റുകളില്‍ ജയം ഉറപ്പെന്ന് സിപിഐ

മന്ത്രിമാരായ കെ രാജനും ജിആര്‍ അനിലും മികച്ച വിജയം നേടുമെന്നും, സിപിഐയുടെ 4 മന്ത്രിമാരും വിജയിച്ചു വരുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് സിപിഐ. 78 മുതല്‍ 82 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് ഇന്ന് ചേര്‍ന്ന സിപിഐ സംസ്ഥാന നിര്‍വാഹകസമിതി യോഗത്തിന്റെ വിലയിരുത്തല്‍. സിപിഐ പതിനഞ്ച് സീറ്റുകളില്‍ വിജയിക്കുമെന്നാണ് വിലയിരുത്തല്‍.

മന്ത്രിമാരായ കെ രാജനും ജിആര്‍ അനിലും മികച്ച വിജയം നേടുമെന്നും, സിപിഐയുടെ 4 മന്ത്രിമാരും വിജയിച്ചു വരുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. തൃശൂര്‍ മണ്ഡലത്തില്‍ തിരിച്ചടിക്ക് സാധ്യതയുണ്ടെന്നും സിപിഐ സംസ്ഥാന നിര്‍വാഹക സമിതി വിലയിരുത്തി. ഇതിനൊപ്പം തന്നെ കരുനാഗപ്പള്ളി, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നതെന്നും പാര്‍ട്ടി വിലയിരുത്തി. ഇതില്‍ ചില സീറ്റുകളില്‍ വിജയിക്കാനാകുമെന്ന പ്രതീക്ഷയും സി പി ഐ വച്ചുപുലര്‍ത്തുന്നുണ്ട്.

കഴിഞ്ഞ തവണത്തേതിനെക്കാള്‍ സീറ്റ് ഇത്തവണ മലബാറില്‍ കുറയുമെന്നും യോഗം വിലയിരുത്തി. തെക്കന്‍ മധ്യ കേരളത്തില്‍ തിരിച്ചടിയുണ്ടാകില്ല. ന്യൂനപക്ഷ വോട്ടില്‍ ഒരുവിഭാഗം ഒപ്പം നിന്നുവെന്നും ഈഴവ വോട്ട് എല്‍ഡിഎഫിന് സമാഹരിക്കാനായെന്നും യോഗം വിലയിരുത്തി.

CPI assesses that the LDF will retain power in the state

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കർണ്ണാടകത്തിൽ സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചു; ഡികെ ശിവകുമാറിനെ പിന്തുണയ്ക്കാൻ മന്ത്രിമാർക്ക് നിർദ്ദേശം

'ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചിട്ടില്ല, അക്രമം ഇങ്ങനെയൊന്നുമല്ല'; എം സ്വരാജ്

'ലൈറ്റ്' ആകാൻ ശ്രമിച്ച് 'വീക്ക്' ആകരുത്! അതിവേ​ഗം ശരീരഭാരം കുറയ്ക്കുന്നതിന് പിന്നിലെ അപകടങ്ങൾ

മൊബൈൽ വെളിച്ചം പോലും കുടുക്കും; ദുബൈയിൽ പുതിയ റഡാറുമായി പൊലീസ്, നിയമലംഘകർക്ക് എട്ടിന്റെ പണി!

'പാര്‍ട്ടി സെക്രട്ടറിയുടെ മകന് ഒരു നീതി, പ്രതിപക്ഷ നേതാവിന്റെ മകള്‍ക്ക് മറ്റൊരു നീതി'; ഇഡി റെയ്ഡില്‍ പരിഹസിച്ച് ജോയ് മാത്യു

SCROLL FOR NEXT