അജയൻ 
Kerala

സിപിഎം പ്രവർത്തകൻ ‌അജയൻ വധം: ഏഴ് പ്രതികളെ വെറുതെവിട്ടു

മനോജ്, ഷിജിത്ത്, ജിജേഷ്, വിനീഷ്, സജിത്ത്, പി എൻ മോഹനൻ, പ്രജു എന്നിവരെയാണ് വെറുതെ വിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: സിപിഎം അനുഭാവിയായിരുന്ന പാനൂർ പറമ്പത്ത് അജയനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളെ വെറുതെ വിട്ടു. പ്രതികളായ ഏഴ് ആർഎസ്എസ് പ്രവർത്തകരെ തലശേരി അഡീഷണൽ സെഷൻസ് കോടതിയാണ് വെറുതെവിട്ടത്. മനോജ്, ഷിജിത്ത്, ജിജേഷ്, വിനീഷ്, സജിത്ത്, പി എൻ മോഹനൻ, പ്രജു എന്നിവരെയാണ് വെറുതെ വിട്ടത്. 14 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി വന്നത്. 

2009 മാർച്ച്‌ 11നാണ് സിപിഎം അനുഭാവിയായ അജയൻ കൊല്ലപ്പെട്ടത്. അജയന്റെ കടയിലേക്ക് അതിക്രമിച്ച് കയറിയ സംഘം ഇയാളെ വെട്ടുകയായിരുന്നു. വെട്ടേറ്റ അജയൻ പ്രാണരക്ഷാർത്ഥം അടുത്തുള്ള കുമാരൻ എന്നയാളുടെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും അക്രമി സംഘം പിന്നാലെയെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസിലെ ഒൻപത് പ്രതികളിൽ ഒരാൾ വിചാരണക്കിടെ കൊല്ലപ്പെട്ടിരുന്നു. മറ്റൊരാൾ ആത്മഹത്യ ചെയ്തു.

കേസിലെ ഏഴാം പ്രതി യേശു എന്നറിയപ്പെട്ടിരുന്ന കെ സി രാജേഷിനെ 2010 ൽ സിപിഎം പ്രവർത്തകരാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസ് വിചാരണ ഘട്ടത്തിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദുർ​ഗാപൂജയ്ക്കിടെ വൻ തിക്കും തിരക്കും; കൊൽക്കത്തയിൽ 17 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

വഖഫ് പുനഃസംഘടന സ്റ്റേ ചെയ്യണം; ഹ​ർജി ഹൈക്കോടതി തള്ളി

മഴ കുളമാക്കി!! ഇന്ത്യയും വിന്‍ഡീസും ജയിച്ചു!

'ഇന്ത്യയിൽ ക്രിക്കറ്റ് പ്രതിഭകൾക്ക് ഒരു കുറവും ഇല്ല, കളിക്കണോ... പൗരത്വം എടുക്കു'

'​ഗർഭിണിയായ എന്നെ രാഹുൽ ​ഗാന്ധി കൈയേറ്റം ചെയ്തു'; പരാതിയുമായി മാധ്യമപ്രവർത്തക