CPM Calls for Vigilance to Protect Kerala’s Secular Tradition and Prevent Communal Polarisation  file
Kerala

' കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം തകർക്കരുത്, രാഷ്‌ട്രീയ പാര്‍ട്ടികളും സാമൂഹിക സംഘടനകളും ഉത്തരവാദിത്വത്തോടെ പെരുമാറണം'; സിപിഎം

അടുത്ത ദിവസങ്ങളില്‍ ഇടുക്കിയിലും തുടര്‍ന്ന്‌ അതിന്‌ പ്രതികരണമെന്ന നിലയില്‍ മറ്റിടങ്ങളിലും ഉയര്‍ന്നുവന്ന പ്രതികരണങ്ങള്‍ക്കെതിരെ കേരള സമൂഹം ഒറ്റക്കെട്ടായി നിന്ന്‌ പ്രതിഷേധിക്കണം.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിന്റെ ഉജ്ജ്വലമായ മതനിരപേക്ഷ പാരമ്പര്യവും സഹവര്‍ത്തിത്വവും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് സിപിഎം. സമീപ ദിവസങ്ങളില്‍ ചില രാഷ്‌ട്രീയ പാര്‍ട്ടിയും സമുദായ സംഘടനയും നടത്തിയ പ്രസ്‌താവനകളും പ്രതികരണങ്ങളും അത്യന്തം ആപല്‍കരമാണ്‌.

പരസ്‌പരം വിദ്വേഷം പകര്‍ത്തുന്ന വിധമുള്ള പ്രസ്‌താവനകള്‍ ജനങ്ങള്‍ക്കിടയില്‍ വലിയ ഭിന്നിപ്പ്‌ സൃഷ്‌ടിക്കുന്നതിന്‌ ഇടയാക്കുന്നതാണ്‌. ഇത്തരം പ്രവണതകളെ മുളയിലെ നുള്ളികളഞ്ഞില്ലെങ്കില്‍ അത്‌ സമൂഹത്തില്‍ സംഘര്‍ഷങ്ങള്‍ സൃഷ്‌ടിക്കപ്പെടുന്ന സ്ഥിതിയുണ്ടാവുമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.

തെരഞ്ഞെടുപ്പ്‌ ലക്ഷ്യം വെച്ചുക്കൊണ്ട്‌ സമൂഹത്തില്‍ ധ്രുവീകരണം സൃഷ്‌ടിക്കുകയും അതിന്‌ രാഷ്‌ട്രീയം ആയുധമാക്കി മാറ്റുകയും ചെയ്യുന്ന രാജ്യത്ത്‌ അരങ്ങേറുന്ന ആപല്‍കരമായ അവസ്ഥയിലേക്ക്‌ കേരളത്തെ കൊണ്ടുപോകാന്‍ അനുവദിക്കരുത്‌. അടുത്ത ദിവസങ്ങളില്‍ ഇടുക്കിയിലും തുടര്‍ന്ന്‌ അതിന്‌ പ്രതികരണമെന്ന നിലയില്‍ മറ്റിടങ്ങളിലും ഉയര്‍ന്നുവന്ന പ്രതികരണങ്ങള്‍ക്കെതിരെ കേരള സമൂഹം ഒറ്റക്കെട്ടായി നിന്ന്‌ പ്രതിഷേധിക്കണം. രാഷ്‌ട്രീയ പാര്‍ട്ടികളും സാമൂഹിക സംഘടനകളും ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും പ്രസ്താവനയിൽ സിപിഎം വ്യക്തമാക്കി.

രാജ്യത്തെമ്പാടും ന്യൂനപക്ഷ വിഭാഗങ്ങളെ അക്രമിക്കുകയും വര്‍ഗ്ഗീയ ധ്രുവീകരണങ്ങള്‍ സൃഷ്‌ടിക്കപ്പെടുകയും ചെയ്‌തപ്പോള്‍ അതില്‍ നിന്നും വിമുക്തമായി നിന്ന സംസ്ഥാനമായിരുന്നു കേരളം. കഴിഞ്ഞ പത്ത്‌ വര്‍ഷമായി വര്‍ഗ്ഗീയ സംഘര്‍ഷങ്ങളില്ലാത്ത നാടായി കേരളത്തെ നയിക്കാന്‍ എല്‍ഡിഎഫ്‌ സര്‍ക്കാരിന്‌ കഴിഞ്ഞിരുന്നു.

മതനിരപേക്ഷതയെ ദുര്‍ബ്ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാട്‌ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്‌ കഴിയണം. കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം തകര്‍ക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കുമെതിരെ സാംസ്‌കാരിക കേരളം ഒന്നിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.

CPM Urges Vigilance Against Attempts to Undermine Kerala’s Secular Traditions and Promote Communal Polarisation.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശൻ മന്ത്രിസഭയായി; കോൺഗ്രസിൽ നിന്ന് 11 മന്ത്രിമാർ, രണ്ട് വനിതകൾ; തിരുവഞ്ചൂർ സ്പീക്കർ, ഷാനിമോൾ ഡെപ്യൂട്ടി സ്പീക്കർ

മന്ത്രിമാരെ പ്രഖ്യാപിച്ച് ലീഗ്; പാറയ്ക്കല്‍ അബ്ദുള്ള രണ്ടര വര്‍ഷത്തിന് ശേഷം മന്ത്രിയാകും

മാസപ്പിറവി ദൃശ്യമായില്ല; ബലിപെരുന്നാള്‍ 28ന്

'വകുപ്പ് വൈദ്യുതിയെങ്കില്‍ ചുമതലയേല്‍ക്കില്ല'; മുരളീധരന് അതൃപ്തി

"വലിയ ഉത്തരവാദിത്വം; യുഡിഫ് നേതൃത്വത്തോട് പ്രത്യേകം നന്ദി, ജനങ്ങൾക്ക് എപ്പോഴും സമീപിക്കാനാകുന്ന മന്ത്രിയാകും" - കെ എ തുളസി

SCROLL FOR NEXT