Pinarayi Vijayan ഫയൽ
Kerala

പിണറായിക്ക് ഇളവു നല്‍കുമോ?; സിപിഎം കേന്ദ്രകമ്മിറ്റി ഇന്നുമുതല്‍, തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ചയാകും

തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ പൊതു രാഷ്ട്രീയ സ്ഥിതി യോഗം വിലയിരുത്തും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിപിഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കും. കേരളം ഉള്‍പ്പെടെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ പൊതു രാഷ്ട്രീയ സ്ഥിതി യോഗം വിലയിരുത്തും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തും. തെരഞ്ഞെടുപ്പ് സഖ്യനീക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.

കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇളവ് നല്‍കുന്നത് അടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായേക്കും. പിണറായി വിജയന്‍ തന്നെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കണമെന്നാണ് സിപിഎം സംസ്ഥാന നേതൃത്വം ആവശ്യപ്പെടുന്നത്.

എംഎല്‍എമാര്‍ക്കുള്ള ടേം വ്യവസ്ഥയില്‍ ഇളവ് അനുവദിക്കുന്നതിലും യോഗത്തില്‍ ചര്‍ച്ച നടക്കും. കെ കെ ശൈലജ അടക്കമുള്ള നേതാക്കള്‍ക്ക് ഇളവു നല്‍കുമോ, ജില്ലാ സെക്രട്ടറിമാര്‍ മത്സരരംഗത്തുണ്ടാകുമോ തുടങ്ങിയവയിലും യോഗത്തില്‍ ചര്‍ച്ചയുണ്ടായേക്കും. സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ജനവികാരം ജനറല്‍ സെക്രട്ടറി എംഎ ബേബി യോഗത്തില്‍ അറിയിച്ചേക്കും.

The CPM Central Committee meeting will begin in Thiruvananthapuram today.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൂപ്പുകുത്തി ആഗോള വിപണി, റോക്കറ്റ് പോലെ കുതിച്ച് എണ്ണവില; ബാരലിന് 81 ഡോളറിന് മുകളില്‍, ഇന്ധനവില കൂടുമോ?

'ഫൈനല്‍' അടക്കം നിര്‍ണായക മത്സരങ്ങള്‍; 'ചിന്നസ്വാമി സ്റ്റേഡിയം' വീണ്ടും ഐപിഎല്‍ ആരവങ്ങളിലേക്ക്

'27 വര്‍ഷം മിഠായി പോലെ കഴിച്ചത് തെറ്റായ ഗുളിക; വയലന്റായി ഇറങ്ങിയോടും'; ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ദേവി അജിത്ത്

ചുമ്മാ വാരിത്തേക്കുകയല്ല! ഷാംപൂവും കണ്ടീഷണറും ഉപയോ​ഗിക്കുന്നതിന് ഒരു കണക്കുണ്ട്

ഇന്ത്യയുടെ കരുതല്‍ എണ്ണ ശേഖരം എത്ര? എത്ര ദിവസത്തെ സ്റ്റോക്ക്?, കണക്ക് ഇങ്ങനെ

SCROLL FOR NEXT