CPM Leaders file
Kerala

വി ജോയി തെറിക്കുമോ?; നേതൃമാറ്റം ചര്‍ച്ചയാകും; തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ സിപിഎം വിശാല ജില്ലാ നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

എംഎല്‍എ. കൂടിയായതിനാല്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് വി ജോയിയെ മാറ്റണമെന്നാകും ഒരു വിഭാഗം സമ്മേളനത്തില്‍ ആവശ്യപ്പെടുക

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയെത്തുടര്‍ന്ന് തെറ്റ് തിരുത്തല്‍ പ്രക്രിയയുടെ ഭാഗമായി സിപിഎമ്മിന്റെ തിരുവനന്തപുരം, എറണാകുളം , തൃശൂര്‍ ജില്ലകളിലെ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. തിരുവനന്തപുരത്ത് ജില്ലാ സെക്രട്ടറി മാറണമെന്ന നിര്‍ദേശം യോഗത്തില്‍ ഉയര്‍ന്നേക്കും. കോവളത്ത് ചേരുന്ന വിശാല ജില്ലാ കമ്മിറ്റി യോഗത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉള്‍പ്പെടെ പങ്കെടുക്കും.

എംഎല്‍എ. കൂടിയായതിനാല്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് വി ജോയിയെ മാറ്റണമെന്നാകും ഒരു വിഭാഗം സമ്മേളനത്തില്‍ ആവശ്യപ്പെടുക. ഇരട്ട പദവികള്‍ അനുവദിക്കേണ്ട എന്ന വിശാല സംസ്ഥാന കമ്മിറ്റിയിലെ നിര്‍ദേശം ഇവര്‍ ചൂണ്ടിക്കാട്ടും. എംഎല്‍എ തിരക്കുകള്‍ക്കിടയില്‍ പാര്‍ട്ടി കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ ജോയിക്ക് കഴിയുന്നില്ലെന്ന വിമര്‍ശനം കീഴ്ഘടകങ്ങളില്‍ നിന്നുതന്നെ ഉയര്‍ന്നിരുന്നു.

ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് വി ജോയി മാറിയാൽ കെ എസ് സുനിൽകുമാർ, ഡി കെ. മുരളി എന്നിവരുടെ പേരുകൾ പരി​ഗണിച്ചേക്കും. വി. ജോയിക്കെതിരായ വ്യക്തിപരവും സംഘടനാപരവുമായ വിമർശനം ശക്തമാണ്. അതേസമയം സംസ്ഥാന നേതൃത്വത്തിന് അഭിമതനായ ജോയി തന്നെ ജില്ലാ സെക്രട്ടറിയായി തുടരുമെന്നും അഭ്യൂഹമുണ്ട്. ജില്ലാ സെക്രട്ടറി മാറിയില്ലെങ്കിലും, ജില്ലാ സെക്രട്ടേറിയറ്റിൽ കാര്യമായ അഴിച്ചു പണി ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

എറണാകുളം ജില്ലാ കമ്മിറ്റിയുടെ വിപുലീകൃത യോഗം ഇന്നും നാളെയുമായി തൃപ്പൂണിത്തുറയിൽ നടക്കും. പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റിയിൽ ഉയർന്നതിന് സമാനമായ വിമർശനങ്ങൾ എറണാകുളത്തും ഉയർന്നേക്കും. കോതമംഗലം, തൃക്കാക്കര, പെരുമ്പാവൂർ ഏരിയ കമ്മിറ്റികളിൽ നിന്നായിരിക്കും കൂടുതൽ വിമർശനങ്ങളുണ്ടാവുക. സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട വിഷയവും ഉയർന്നേക്കുമെന്നാണ് സൂചന. ജില്ലാ കമ്മിറ്റിയിലേക്കും ജില്ലാ സെക്രട്ടറിയേറ്റിലേക്കും പുതുമുഖങ്ങൾ വരും.

തൃശൂരിലും സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോ​ഗം ഇന്നും നാളെയുമായി നടക്കും. തൃശൂർ നളിനം ഓഡിറ്റോറിയത്തിലാണ് സമ്മേളനം നടക്കുക. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. കെ രാധാകൃഷ്ണൻ, ടിപി രാമകൃഷ്ണൻ, കെഎൻ ബാല​ഗോപാൽ, പി എ മുഹമ്മദ് റിയാസ്, എംബി രാജേഷ് തുടങ്ങിയവർ സംബന്ധിക്കും. സംസ്ഥാന കമ്മിറ്റിക്ക് സമാനമായ വിമർശനങ്ങൾ തൃശൂരിലും ഉയർന്നേക്കും. കരുവന്നൂർ തട്ടിപ്പ് അടക്കം ചർച്ചയായേക്കും. ജില്ലാ കമ്മിറ്റിയിൽ അഴിച്ചുപണിക്കും സാധ്യതയുണ്ട്.

District leadership meetings of the CPM in Thiruvananthapuram, Ernakulam, and Thrissur begin today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്റര്‍നെറ്റിനേക്കാള്‍ വലിയ മുന്നേറ്റം'; എഐയെ 'സൂപ്പര്‍ ഇന്റലിജന്‍സ്' എന്ന് പുനര്‍നാമകരണം ചെയ്ത് ട്രംപ്

'ജാമ്യം എളുപ്പമാകില്ല'; മദ്യപിച്ച് വണ്ടി ഓടിച്ചാല്‍ ശിക്ഷ കടുപ്പിക്കാന്‍ സര്‍ക്കാര്‍, 'കേരള റോഡ് സുരക്ഷാ മിഷന്‍' ഉടന്‍

'ഞങ്ങളോട് മുട്ടാന്‍ നില്‍ക്കേണ്ട, ലോകത്തിന്റെ ഏതു കോണിലായാലും ഞങ്ങളുടെ കൈകള്‍ എത്തിയിരിക്കും'; മുന്നറിയിപ്പുമായി നെതന്യാഹു

13,000 കോടി രൂപയുടെ തട്ടിപ്പ്: നീരവ് മോദിയുടെ സഹായി സന്ദീപ് മിസ്ത്രി അറസ്റ്റില്‍

കനാലില്‍ തലയില്ലാത്ത ഉടല്‍; യുവതിയെ കൊന്ന് ശരീരം വെട്ടിമുറിച്ച് കനാലില്‍ തള്ളിയ ഇറച്ചിക്കട ഉടമ അറസ്റ്റില്‍