പിണറായി വിജയന്‍, സീതാറാം യെച്ചൂരി ഫയല്‍
Kerala

പാര്‍ട്ടി വോട്ടുകളുടെ ചോര്‍ച്ച ആഘാതം കൂട്ടി; തോല്‍വി പരിശോധിക്കാന്‍ കമ്മീഷന്‍?; സിപിഎം നേതൃയോഗം തുടരുന്നു

20 മണ്ഡലങ്ങളിലെയും വോട്ടുവിഹിതം അടിസ്ഥാനമാക്കിയുള്ള പരിശോധനയാണ് നടക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ മണ്ഡലാടിസ്ഥാനത്തില്‍ പരിശോധന നടത്താന്‍ സിപിഎം. കേഡര്‍ വോട്ടുകള്‍ ചോര്‍ന്നു. പാര്‍ട്ടി വോട്ടുകളുടെ ചോര്‍ച്ച തോല്‍വിയുടെ ആഘാതം കൂട്ടിയെന്നും സംസ്ഥാന സെക്രട്ടേറിയറ്റില്‍ അഭിപ്രായമുയര്‍ന്നു. 20 മണ്ഡലങ്ങളിലെയും വോട്ടുവിഹിതം അടിസ്ഥാനമാക്കിയുള്ള പരിശോധനയാണ് യോഗത്തില്‍ നടക്കുന്നത്.

പാര്‍ട്ടി ശക്തികേന്ദ്രങ്ങളിലെ തിരിച്ചടിയില്‍ പ്രത്യേക പരിശോധന നടത്തിയേക്കും. വന്‍തോതില്‍ വോട്ടു ചേര്‍ന്ന സ്ഥലങ്ങളില്‍ പ്രത്യേക പരിശോധനയ്ക്കായി അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്ന് നിര്‍ദേശമുണ്ട്. ഇതില്‍ അഞ്ചു ദിവസത്തെ സിപിഎം നേതൃയോഗത്തില്‍ തീരുമാനമെടുക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബൂത്ത് അടിസ്ഥാനത്തില്‍ വോട്ടുകളുടെ കണക്ക്, ഇടതുപക്ഷത്തിന് വോട്ടുചോര്‍ച്ചയുണ്ടായ മേഖലകള്‍, തെരഞ്ഞെടുപ്പിനെ സ്വാധീനിച്ച രാഷ്ട്രീയ-സാമൂഹിക സാഹചര്യം എന്നിവയെല്ലാം അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടാണ് മണ്ഡലം തലത്തില്‍ നിന്നും ലഭിച്ചിട്ടുള്ളത്. ഇത് സെക്രട്ടേറിയറ്റ് യോഗം പരിശോധിക്കും. പത്തുമണ്ഡലങ്ങളുടെ പരിശോധനയാണ് ഞായറാഴ്ച പൂര്‍ത്തിയായത്.

തെറ്റു തിരുത്തല്‍ നടപടികള്‍ക്ക് മാര്‍ഗരേഖ തയ്യാറാക്കാനും ആലോചനയുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നും തുടരും. നാളെ മുതല്‍ മൂന്നു ദിവസം സംസ്ഥാന സമിതിയും ചേരുന്നുണ്ട്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സമവായമില്ല, ഗ്രൂപ്പ് തര്‍ക്കം രൂക്ഷം; കെപിസിസി പുനഃസംഘടന മരവിപ്പിച്ച് ഹൈക്കമാന്‍ഡ്