സീതാറാം യെച്ചൂരി ഫയല്‍
Kerala

യെച്ചൂരിയുടെ പേരില്‍ സംസ്ഥാനത്തെ ആദ്യത്തെ സിപിഎം ഓഫീസ് കാഞ്ഞിരപ്പള്ളിയില്‍; പിണറായി ഉദ്ഘാടനം ചെയ്യും

കാഞ്ഞിരപ്പള്ളി കുരിശുകവല ജങ്ഷനിലാണ് ഓഡിറ്റോറിയത്തോട് കൂടിയ മൂന്ന് നില കെട്ടിടം വരുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ നിര്‍മാണം പൂര്‍ത്തിയാവുന്ന സിപിഎം ഏരിയാ കമ്മറ്റി ഓഫീസിന് അന്തരിച്ച നേതാവ് സീതാറാം യെച്ചൂരിയുടെ പേരിടും. ഇതോടെ സംസ്ഥാനത്ത് ആദ്യമായി ഉയരുന്ന യെച്ചൂരി സ്മാരക മന്ദിരമാകും ഇത്. ഓഫീസിന്റെ ഉദ്ഘാടനം നവംബറില്‍ സിപിഎം പിബി അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ നിര്‍വഹിക്കും.

കാഞ്ഞിരപ്പള്ളി കുരിശുകവല ജങ്ഷനിലാണ് ഓഡിറ്റോറിയത്തോട് കൂടിയ മൂന്ന് നില കെട്ടിടം വരുന്നത്. ഇതിന്റെ നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായി. ജില്ലയിലെ വലിയ ഏരിയാ കമ്മിറ്റികളിലൊന്നായ കാഞ്ഞിരപ്പള്ളിക്ക് കീഴില്‍ 13 ലോക്കല്‍ കമ്മിറ്റികളാണ് ഉള്ളത്.

നവംബര്‍ 16, 17 തീയതികളില്‍ നടക്കുന്ന സിപിഎം ഏരിയാ സമ്മേളനത്തിന് ശേഷം പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിയുടെ തീയതി സ്ഥിരീകരിച്ചാല്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. നിലവില്‍ നവംബര്‍ 26 ആണ് താത്കാലികമായി നിശ്ചയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT